''പരസ്പരം അഴിമതികള്‍ മറച്ചുവെക്കുന്നതിനായാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ ബോധ്യമുണ്ട്. അതുപോലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും പങ്കുണ്ട്. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നതിലേക്കാണ് ഈ തട്ടിപ്പ് കലാശിച്ചത്''- മോദി പറഞ്ഞു.
''ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. നീതി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തും''- മോദി പറഞ്ഞു.
കേരളത്തില്‍ പോരടിക്കുന്ന ഇൻഡി സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്ര മോദി പറഞ്ഞു.