TRENDING:

'ഇന്ത്യൻ ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് മുൻഗണന': റഷ്യൻ എണ്ണയിൽ ട്രംപിന് ഇന്ത്യയുടെ മറുപടി

Last Updated:

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രസ്താവന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
News18
News18
advertisement

ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രസ്താവന.

എണ്ണയുടെയും വാതകത്തിന്റെയും പ്രധാനപ്പെട്ട ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങസംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രധാനമായും മുൻഗണനനൽകുന്നത്. ഇന്ത്യയുടെ ഇറക്കുമതിയുടെ നയങ്ങ പൂർണ്ണമായും ലക്ഷ്യങ്ങളാലാണ് നയിക്കപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

advertisement

സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് സർക്കാർ പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ സ്രോതസ്സുകവിശാലമാക്കുന്നതും വിപണി സാഹചര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയിവൈവിധ്യവൽക്കരിക്കുന്നതും ഇതിഉൾപ്പെടുന്നുവെന്നു മന്ത്രാലയം പ്രസ്താവനയികൂട്ടിച്ചേർത്തു.

advertisement

'വർഷങ്ങളായി ഇന്ത്യ ഊർജ്ജ സംഭരണം വിപുലീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി വർദ്ധിച്ചു. നിലവിലെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതആഴത്തിലാക്കുന്നതിതാൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകതുടരുകയാണ്' മന്ത്രാലയംപ്രസ്താനയിൽ പറഞ്ഞു

advertisement

ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് റഷ്യ. സെപ്റ്റംബറിൽ മോസ്കോ ഇന്ത്യയിലേക്ക് പ്രതിദിനം 1.62 ദശലക്ഷം ബാരൽ കയറ്റുമതി ചെയ്തു. ഇത് രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്ന് വരും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യൻ ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് മുൻഗണന': റഷ്യൻ എണ്ണയിൽ ട്രംപിന് ഇന്ത്യയുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories