TRENDING:

പ്രശസ്ത ന്യൂറോളജിസ്റ്റ് പത്മശ്രീ ഡോ. അശോക് പനഗരിയ അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Last Updated:

മെഡിക്കൽ രംഗത്തെ ഡോ. അശോക് പനഗരിയയുടെ സംഭാവനകൾ തലമുറകളോളം ഡോക്ടർമാർക്കും ഗവേഷകർക്കും പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: പ്രശസ്തനായ ന്യൂറോളജിസ്റ്റും പത്മശ്രീ ജേതാവുമായ ഡോ. അശോക് പനഗരിയ അന്തരിച്ചു. 71 വയസായിരുന്നു. കോവിഡാനന്തരം ആരോഗ്യ നില മോശമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനില തീർത്തും മോശമാവുകയും വെള്ളിയാഴ്ച അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഡോ. അശോക് പനഗരിയ
ഡോ. അശോക് പനഗരിയ
advertisement

അശോഡ് പനഗരിയയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ''ക്ലിനിക്കൽ, അക്കാദമിക രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മികച്ച ന്യൂറോളജിസ്റ്റിനെയാണ് നഷ്ടമായിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ മെഡിക്കൽ പഠനത്തിലും ന്യൂറോ കെയർ രംഗത്തും എക്കാലവും ഓർമിക്കപ്പെടുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

മെഡിക്കൽ രംഗത്തെ ഡോ. അശോക് പനഗരിയയുടെ സംഭാവനകൾ തലമുറകളോളം ഡോക്ടർമാർക്കും ഗവേഷകർക്കും പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രമുഖനായ ന്യൂറോളജിസ്റ്റിന്റെ വിയോഗം തനിക്കും തന്റെ കുടുംബത്തിനും വ്യക്തിപരമായ നഷ്ടമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു. പ്രധാന ചുമതലകൾ വഹിച്ച പനഗരിയ കോവിഡ് വ്യാപന സമയത്ത് ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ സംസ്ഥാനത്തിന് സുപ്രധാനമായ സംഭാവനകളാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Prominent neurologist and Padma Shri recipient Dr Ashok Panagariya died of post-Covid complications here on Friday. He was 71. Dr Panagariya was on ventilator support for the past several days at a private hospital. His condition deteriorated in the past two days and he died on Friday, hospital sources said.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രശസ്ത ന്യൂറോളജിസ്റ്റ് പത്മശ്രീ ഡോ. അശോക് പനഗരിയ അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Open in App
Home
Video
Impact Shorts
Web Stories