TRENDING:

'നായ്ക്കളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കുക': സുപ്രീം കോടതി വിധിയിൽ ശശി തരൂർ

Last Updated:

നായകളെ സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റികൾക്ക് പകരം വിശ്വസനീയമായ മൃഗക്ഷേമ സംഘടനകൾക്ക് ഫണ്ട് നേരിട്ടു നൽകണമെന്നും ശശി തരൂർ നിർദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. 'നായ്ക്കളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കുക' എന്ന് ശശി തരൂർ.
News18
News18
advertisement

ഇതിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നായകളെ സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റികൾക്ക് പകരം വിശ്വസനീയമായ മൃഗക്ഷേമ സംഘടനകൾക്ക് ഫണ്ട് നേരിട്ടു നൽകണമെന്നും ശശി തരൂർ നിർദേശിച്ചു.

ഫണ്ട് അനുവദിച്ചിട്ടും തെരുവ് നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരിക്കുന്നതിനും പലപ്പോഴും അവയെ വിനിയോഗിക്കുന്നതിൽ മുൻസിപ്പാലിറ്റി പരാജയപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലെ പോസ്റ്റിലാണ് അദ്ദേഹം സുപ്രീം കോടതി വിധിയിൽ പ്രതികരിച്ചത്.

ഫണ്ട് മൃഗസംരക്ഷണ ഗ്രൂപ്പുകൾക്കും മൃഗങ്ങളെ സംരക്ഷിക്കുന്നതിൽ മുൻനിരയിലുള്ള ആത്മാർത്ഥതയുള്ള എൻ‌ജി‌ഒകൾക്കും അനുവദിക്കണം. തലസ്ഥാനം സുരക്ഷിതമാക്കുന്നതിനായി തെരുവ് നായ്ക്കളെ പിടികൂടാനും, വന്ധ്യംകരിക്കാനും, സ്ഥിരമായി ഷെൽട്ടറുകളിൽ പാർപ്പിക്കാനും ഡൽഹി മുനിസിപ്പാലിറ്റിയോട് ഓഗസ്റ്റ് 11-ന് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

advertisement

നായക്കളെ പിടികൂടന്നതിനു തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരന്നു. കുട്ടികൾക്ക് പേവിഷബാധ ഉണ്ടാകുന്നതിനെതിരെ ജീവൻ നഷ്ടപ്പെടുന്ന കുട്ടികളെ മൃ​ഗസ്നേഹികൾ തിരിച്ചു നൽകുമോയെന്നും സുപ്രീ കോടതി ചോ​ദിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മലയാളം വാർത്തകൾ/ വാർത്ത/India/
'നായ്ക്കളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കുക': സുപ്രീം കോടതി വിധിയിൽ ശശി തരൂർ
Open in App
Home
Video
Impact Shorts
Web Stories