TRENDING:

Pulwama| 'അവരുടെ ത്യാഗം ഒരിക്കലും മറക്കരുത്'; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

Last Updated:

''2019ല്‍ പുല്‍വാമയില്‍ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കരുത്,'' പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) 40 ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികർ രാജ്യത്തിനായി നടത്തിയ അചഞ്ചലമായ സമര്‍പ്പണത്തെ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
(Photo: PTI)
(Photo: PTI)
advertisement

''2019ല്‍ പുല്‍വാമയില്‍ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കരുത്,'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

advertisement

''2019ല്‍ ലെ ഈ ദിവസം, പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരരായ സൈനികര്‍ക്ക് രാഷ്ട്രത്തിന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍ നന്ദിയോടെ അര്‍പ്പിക്കുന്നു,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.''ഭീകരത എല്ലാ മനുഷ്യരാശിയുടെയും ഏറ്റവും വലിയ ശത്രുവാണ്. ലോകം മുഴുവന്‍ അതിനെതിരെ ഒന്നിച്ചു നില്‍ക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയാലും വ്യോമാക്രമണമായാലും ഭീകരതയ്‌ക്കെതിരേ ഒട്ടും സഹിഷ്ണുതയില്ലാതെ തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,'' അദ്ദേഹം പറഞ്ഞു.

advertisement

''2019ലെ ഈ ദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ഇന്ത്യയ്ക്ക് ധീരരായ സിആര്‍സിഎഫ് ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു. രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗം ഒരിക്കലും മറക്കാനാവില്ല. ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അവരുടെ ധീരതയെ രാജ്യം ഒറ്റക്കെട്ടായി നിന്ന് ആദരിക്കുന്നു. ഭീകരതയ്‌ക്കെതിരായി പോരാട്ടം നടത്തുമെന്ന് നാം ദൃഢനിശ്ചയം ചെയ്ത് അത് പാലിക്കുന്നു,'' കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

''പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ എല്ലാ അനശ്വര സൈനികര്‍ക്കും  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ ത്യാഗം ഭീകരതയ്‌ക്കെതിരേ ഒന്നിക്കാനും പോരാടാനും നമ്മെ പ്രചോദിപ്പിക്കുന്നു,'' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

advertisement

''പുല്‍വാമ രക്തസാക്ഷികളുടെ അദമ്യമായ ധൈര്യത്തെയും ത്യാഗത്തെയും കടപ്പെട്ടിരിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി. ഭാരതമാതാവിനുവേണ്ടിയുള്ള അവരുടെ നിസ്വാര്‍ത്ഥമായ ത്യാഗം ഒരിക്കലും മറക്കില്ല,'' കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിംഗ് പുരി, ബിജെപി വക്താവ് സാംബിത് പത്ര, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പശ്ചിമ ബംഗാള്‍ ഗവർണർ ആനന്ദ ബോസ് എന്നിവരും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു.

advertisement

2019 ഫെബ്രുവരി 14ന് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ഇടിച്ചു കയറ്റുകയായിരുന്നു.

ബാലാകോട്ട് വ്യോമാക്രമണത്തോടെ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇതിന് തിരിച്ച് മറുപടി നല്‍കി. ‌

മലയാളം വാർത്തകൾ/ വാർത്ത/India/
Pulwama| 'അവരുടെ ത്യാഗം ഒരിക്കലും മറക്കരുത്'; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories