TRENDING:

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ; അഭിഷേക് ബാനർജി അംഗത്വം നൽകി സ്വീകരിച്ചു

Last Updated:

പിവി അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള നേതാവുമായ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി കൊൽക്കത്തയിലെ അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് പി വി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
News18
News18
advertisement

അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് ബാനർജിയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിൻറെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് അഭിഷേക് ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിവി അൻവർ യുഡിഎഫിലേക്ക് ചേക്കേറുമെന്ന് തരത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായത്.

മലയാളം വാർത്തകൾ/ വാർത്ത/India/
പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ; അഭിഷേക് ബാനർജി അംഗത്വം നൽകി സ്വീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories