TRENDING:

വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ

Last Updated:

പുസ്തകങ്ങളുടെ നിയമവിരുദ്ധ വിതരണ ശൃംഖലയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

advertisement
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിപിടിയി.മധ്യ ഡൽഹിയിലെ ദര്യഗഞ്ചിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ എൻ‌സി‌ആർ‌ടി പുസ്തകങ്ങളുടെ വ്യാജ വിതരണ റാക്കറ്റിനെ പോലീസ് പിടികൂടിയത്.രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.എൻ‌സി‌ഇ‌ആർ‌ടി പ്രതിനിധികൾക്കൊപ്പം നടത്തിയ പരിശോധനയിൽ 12,755 വ്യാജ എൻ‌സി‌ഇ‌ആർ‌ടി പുസ്തകങ്ങൾ പിടിച്ചെടുത്തു

advertisement

യമുന വിഹാറിലെ താമസക്കാരനായ കനിഷ്ക് (32), പ്രീത് വിഹാറിലെ താമസക്കാരനായ വിനോദ് ജെയിൻ (65) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 10 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് ഭാരതീയ ന്യായ സംഹിത, 1957 ലെ പകർപ്പവകാശ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റചെയ്തു.അന്വേഷണത്തിൽ, കനിഷ്‌ക് ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആളാണെന്നും അയാൾക്ക് മുമ്പ് ക്രിമിനപശ്ചാത്തലമില്ലെന്നും കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച വിനോദ് ജെയിൻ കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിരജിസ്റ്റർ ചെയ്ത സമാനമായ ഒരു കേസിഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

advertisement

പിടിച്ചെടുത്ത വ്യാജ പുസ്തകങ്ങളുടെ നിയമവിരുദ്ധമായ അച്ചടിയിലും വിതരണത്തിലും ഉൾപ്പെട്ട ഉറവിടവും ശൃംഖലയും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories