ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ മോദി നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ആകാശം മേഘാവൃതമായതിനാൽ ബലാകോട്ട് ആക്രമണം മാറ്റിവെക്കാൻ വ്യോമസേന തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ താൻ ഇടപെട്ട് ആക്രമണം നടത്താൻ നിർദേശിക്കുകയായിരുന്നുവെന്നാണ് മോദി പറഞ്ഞത്. മേഘങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാൽ റഡാറുകൾക്ക് വിമാനങ്ങളെ കണ്ടെത്താനാകാത്തതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം; പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി
മോദിയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയായിരുന്നു. നിരവധി ട്രോളുകളും പരിഹാസങ്ങളും ഇതിനെതിരെ വന്നിരുന്നു. തെരഞ്ഞെടുപ്പ് വേളയിലാണ് മോദി ഈ പരാമർശം നടത്തിയത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും ഇക്കാര്യം പ്രാധാന്യത്തോടെ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ കരസേന മേധാവി നടത്തിയ വാർത്താസമ്മേളനത്തിൽ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പലതരം റഡാറുകളുണ്ടെന്നും, ചിലതിന് മേഘങ്ങൾക്കുള്ളിലേക്ക് കടക്കാനാകുമെന്നുമായിരുന്നു ബിപിൻ റാവത്ത് പറഞ്ഞത്.
advertisement