മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം; പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി

Last Updated:

അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബിപിന്‍ റാവത്ത്

കണ്ണൂർ: മഴമേഘങ്ങൾ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി ബിപിൻ റാവത്ത്. മേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാകും. എന്നാൽ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ട്. അതിർത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. സാങ്കേതിക മികവ് സൈന്യം തുടർച്ചയായി വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരിൽ പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡിന് ശേഷം വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കരസേന മേധാവി.
അമ്മയെ കാണാൻ നരേന്ദ്ര മോദി ഗുജറാത്തിലേക്ക്; പിന്നെ അവിടുന്ന് കാശിയിലേക്കും
മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായി തുടരുമ്പോഴാണ് കരസേന മേധാവിയുടെ വിശദീകരണം. മേഘങ്ങള്‍ ഉള്ളപ്പോള്‍ ചില റഡാറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കില്ലന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ കരസേന മേധാവി മുഖ്യാത്ഥിതിയായിരുന്നു. 15 വനിതകളും 10 വിദേശ കേഡറ്റുകളും ഉള്‍പ്പെടെ 264 പേരാണ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. പരേഡിന് മികവേകി മിഗ് വിമാനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം; പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement