നരേന്ദ്ര മോദി ഇന്ത്യയുടെ അഞ്ചു വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും രണ്ടു കോടി തൊഴിൽ വാഗ്ദാനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷം മോദി ബിസിനസ് ഉറപ്പു നൽകിയത് സ്വന്തക്കാരായ 15 സുഹൃത്തുക്കൾക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് മോദി വഞ്ചിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങൾ ഈ തമാശ കണ്ടു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെ മോദി തകർത്തു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിച്ചു. നരേന്ദ്രമോദിയും അമിത് ഷായും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്. സി.ബി ഐ തലവനെ എന്തിനാണ് അർദ്ധരാത്രി മോദി നീക്കിയതെന്നും രാഹുൽ ചോദിച്ചു.
advertisement
ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞത് മോദി പറഞ്ഞിട്ടാണ് അനിൽ അംബാനിക്ക് കരാർ നൽകിയത് എന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്. സി.ബി.ഐ തലവനെ മോദി മാറ്റിയത് സ്വയം രക്ഷിക്കാനാണ്. റഫേൽ ഇടപാടിൽ തനിക്കൊന്നും അറിയില്ല എന്നാണ് മുൻ പ്രതിരോധമന്ത്രി മനോഹർ പരീഖ് പറഞ്ഞത്. ഇന്ത്യയുടെ സാമ്പത്തികനട്ടെല്ല് മോദി തകർത്തു. ജി.എസ്.ടി വലിയ പരാജയമായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്‍റെ സാമ്പത്തികഭദ്രത തകർത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജി.എസ്.ടി പുനസംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.