തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്‌നങ്ങളല്ല ഈ മിണ്ടാപ്രാണികളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്തതുമായ പ്രവൃത്തിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം.
ക്രൂരതയില്ലാത്ത തന്നെ തെരുവുനായകളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം മാര്‍ഗങ്ങള്‍ ഏര്‍പ്പെടുന്നതിലൂടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും അതിനൊപ്പം മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
advertisement
'ഡൽഹി-എൻസിആറിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്ര പിന്തുണയുള്ളതുമായ നയത്തിൽ നിന്നുള്ള പിന്നോട്ടുപോക്കാണ്. തുടച്ചുനീക്കപ്പെടേണ്ട "പ്രശ്നങ്ങൾ" അല്ല ഈ മിണ്ടാപ്രാണികള്‍.
പാർപ്പിടം, വന്ധ്യംകരണം, വാക്സിനേഷൻ, കമ്മ്യൂണിറ്റി പരിചരണം എന്നിവ ക്രൂരത ഇല്ലാതെ തന്നെ തെരുവുകളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.
നീക്കം ചെയ്യൽ ക്രൂരവും ദീർഘദൃഷ്ടിയില്ലാത്തതുമാണ്, അവ നമ്മുടെ അനുകമ്പയെ ഇല്ലാതാക്കുന്നു.
പൊതു സുരക്ഷയും മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയണം' - രാഹുൽ ഗാന്ധി കുറിച്ചു.
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാv) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണം. മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.