TRENDING:

Maharashtra | ജയത്തോടെ തുടങ്ങി ബിജെപി-ഷിന്‍ഡെ സഖ്യം; രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്രാ നിയമസഭ സ്പീക്കര്‍

Last Updated:

വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: മഹാരാഷ്ട്രാ നിയമസഭ സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യത്തെ നിയമസഭ പരീക്ഷയില്‍ കരുത്ത് കാട്ടി തന്നെയാണ് ബിജെപി-ഷിന്‍ഡെ സഖ്യം വിജയിച്ചത്. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ  രാജന്‍ സാല്‍വിയെയാണ് രാഹുല്‍ നര്‍വേക്കര്‍ പരാജയപ്പെടുത്തിയത്. രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.
advertisement

കൊളാബ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ നർവേക്കർ ആദ്യ തവണ തന്നെ സ്പീക്കർ പദവിയിലും എത്തി. ശിവസേനയിൽ നിന്ന് പിരി‍ഞ്ഞ് ബിജെപി പിന്തുണയോടെയാണ് നർവേക്കർ കൊളാബയിൽ ജനവിധി തേടിയതും വിജയിച്ചതും. ശിവസേന വിട്ടുവന്ന ഏക‍്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി മറ്റൊരു മുൻ ശിവസേനാ നേതാവിനെ തന്നെ സ്പീക്ക‍ർ തെരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി എന്നതും ശ്രദ്ധേയമാണ്.

വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിമത ശിവസേന എംഎല്‍എമാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തതായി വോട്ടെടുപ്പിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി വിപ്പിനെതിരെ വോട്ട് ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ വിമത 16 എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Maharashtra | ജയത്തോടെ തുടങ്ങി ബിജെപി-ഷിന്‍ഡെ സഖ്യം; രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്രാ നിയമസഭ സ്പീക്കര്‍
Open in App
Home
Video
Impact Shorts
Web Stories