ട്രെയിനില്‍ നാല് 3 എസി ടിക്കറ്റുകളാണ് മൂർത്തി ബുക്ക് ചെയ്തിരുന്നത്. എന്നാൽ അവരുടെ കോച്ചിലെ എസി ശരിയായി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ടോയ്ലറ്റ് വൃത്തിഹീനമായിരുന്നു. കൂടാതെ വെള്ളമില്ലാത്തതിനൽ യാത്രക്കിടെ അസൗകര്യം നേരിട്ടതായും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് ദുവ്വാഡയിലെ ബന്ധപ്പെട്ട ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നും മൂർത്തി കോടതിയെ അറിയിച്ചു.
എന്നാൽ പൊതു ഖജനാവിൽ നിന്ന് പണം സമ്പാദിക്കാൻ ആണ് ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് യാത്രക്കാരൻ പരാതി നൽകിയിരിക്കുന്നത് എന്നാണ് വിഷയത്തിൽ റെയിൽവേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനങ്ങള്‍ ഉപയോഗിച്ച് അദ്ദേഹവും കുടുംബവും സുരക്ഷിതമായി യാത്ര ചെയ്തുവെന്നും റെയില്‍വേ വാദിച്ചു.
advertisement
സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് പരാതിക്കാരൻ യാത്ര ചെയ്ത സമയത്ത് എയർ ബ്ലോക്ക് കാരണം ടോയ്ലറ്റിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നുവെന്ന് റെയിൽവേ അംഗീകരിച്ചതായി കോടതി നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിശോധിക്കാതെയാണ് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയതെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന് 25,000 രൂപയും നിയമപരമായ ചെലവുകള്‍ക്കായി 5,000 രൂപയും നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് നിർദേശിച്ചു .
അതേസമയം ഈയടുത്ത് ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നൽകുന്ന പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയവും യാത്രക്കാർ ഉയർത്തിയിരുന്നു. പിന്നാലെ ഇതിന് ഇന്ത്യൻ റെയിൽവേ മറുപടിയുമായി രംഗത്തെത്തുകയും ചെയ്‌തു. യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.
Summary: Railway to compensate passenger with Rs 30K for unhygienic toilet in train