ഡിസംബര്‍ 20-ന് പുലര്‍ച്ചെ 2.17 ഓടെയാണ് അപകടം നടന്നത്. നോര്‍ത്ത്-ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്-കാംപൂര്‍ സെക്ഷനിലാണ് അപകടം നടന്നത്. ട്രെയിന്‍ നമ്പര്‍ 20507 സായ്‍രംഗ്-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രാക്കിലുണ്ടായിരുന്ന ആനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ട്രെയിനിന്റെ ലോക്കോമോട്ടീവ് എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.
ഗുവാഹത്തിയില്‍ നിന്നും ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ഈ പ്രദേശം ആനകള്‍ സഞ്ചരിക്കുന്ന ഇടനാഴിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തില്‍ ആളപായം സംഭവിച്ചിട്ടില്ല.
advertisement
കൂട്ടിയിടി തീവ്രത ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് പറ്റിയിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാക്കില്‍ ആനകളെ കണ്ടതോടെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചെങ്കിലും ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍പ്പെട്ട ആനകളുടെ വിവരങ്ങള്‍ റെയില്‍വേ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ട്രെയിന്‍ പാളം തെറ്റിയ വിവരം അറിഞ്ഞയുടനെ തന്നെ ദുരിതാശ്വാസ ട്രെയിനുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലെ ഒഴിഞ്ഞ ബെര്‍ത്തുകളിലേക്ക് താല്‍ക്കാലികമായി മാറ്റി. പാളം തെറ്റിയ കോച്ചുകള്‍ വേര്‍പ്പെടുത്തിയ ശേഷം രാവിലെ 6.11 ഓടെ ട്രെയിന്‍ ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു.
ട്രെയിന്‍ ഗുവാഹത്തിയില്‍ എത്തിക്കഴിഞ്ഞാന്‍ ന്യൂഡല്‍ഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കാന്‍ കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അതേസമയം, അപകടം നടന്ന സ്ഥലത്തൂടെ കടന്നുപോകേണ്ടിയിരുന്ന മറ്റ് ട്രെയിനുകള്‍ യുപി ലൈന്‍ വഴി വഴിതിരിച്ചുവിട്ടു. മേഖലയില്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Summary: The New Delhi-bound Rajdhani Express derailed in Assam's Nagaon district on Saturday morning. The train hit a herd of elephants on the tracks. Eight elephants died in the accident. Railway officials confirmed that none of the passengers were injured in the incident
