കടുത്ത വയറുവേദനയെത്തുടര്‍ന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറിനുള്ളില്‍ ടവല്‍ കുടുങ്ങിയത് കണ്ടെത്തുന്നത്. സിസേറിയന്‍ ചെയ്ത മുറിവ് ഉണങ്ങിയിട്ടും യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപമുള്ള നിരവധി ആശുപത്രികളില്‍ യുവതി ചികിത്സ തേടി. എന്നാല്‍, വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അജ്‌മേറിലെ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറിനുള്ളില്‍ തിരിച്ചറിയപ്പെടാത്ത മുഴ കണ്ടെത്തി.
ഇതില്‍ തൃപ്തിപ്പെടാത്ത യുവതിയുടെ കുടുംബം ജോധ്പുരിലെ എയിംസില്‍ രണ്ടാമത് അഭിപ്രായം തേടി. തുടര്‍ന്ന് എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ സര്‍ജിക്കല്‍ ടവല്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇത് യുവതിയുടെ കുടലിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത് അവരുടെ ആരോഗ്യം മോശമാക്കി. തുടര്‍ന്ന് മെഡിക്കല്‍ സംഘം വേഗം സര്‍ജറി നടത്തി സര്‍ജിക്കല്‍ ടവല്‍ എടുത്തു മാറ്റുകയായിരുന്നു.
advertisement
കടുത്ത വയറുവേദന നിമിത്തം സിസേറിയന് ശേഷം യുവതിക്ക് തന്റെ കുഞ്ഞിന് മുലയൂട്ടാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് അവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് ഫോര്‍മുല മില്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയുമുയര്‍ത്തുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദിദ്വാനയിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ. അനില്‍ ജൂഡിയയുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നവംബര്‍ 25ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, യുവതിയുടെ വയറിനുള്ളില്‍ നിന്ന് എടുത്ത ടവര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ ഡോക്ടറുടെ അനാസ്ഥയ്ക്ക് നീതി തേടി യുവതിയുടെ കുടുംബം രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു.