TRENDING:

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍; 3 വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്നത് മകളുടെ വിവാഹത്തിന്

Last Updated:

27 വര്‍ഷത്തെ തടവിനിടെ മൂന്നു വര്‍ഷം മുന്‍പാണ് നളിനിക്ക് ആദ്യമായി പരോള്‍ ലഭിച്ചത്. അന്ന് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ:  രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയ്ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന അപേക്ഷ പരിഗണിച്ച് മദ്രാസ് ഹൈക്കോടതിയുടേതാണു തീരുമാനം. 27 വര്‍ഷത്തെ തടവിനിടെ മൂന്നു വര്‍ഷം മുന്‍പാണ് നളിനിക്ക് ആദ്യമായി പരോള്‍ ലഭിച്ചത്. അന്ന് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്.
advertisement

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് അറസിറ്റാലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ജയിലിലായിരുന്നു പ്രസവം. മകള്‍ ഹരിത്ര ശ്രീഹരൻ ലണ്ടനില്‍ ഡോക്ടറാണ്. ഹരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ് മാസത്തെ പരോളാണ് നളിനി ആവശ്യപ്പെട്ടത്.

1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി. സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രസോണിയ ഗാന്ധിയുടെ അപേക്ഷയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചു. പരോളിനുള്ള അപേക്ഷ ജയില്‍ അധികൃതര്‍ നിരസിച്ചതോടെയാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

advertisement

Also Read ഫേസ്ബുക് വീഡിയോ: സൈബർ സെല്ലിന് പരാതിയുമായി ആശ ശരത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍; 3 വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്നത് മകളുടെ വിവാഹത്തിന്