ഫേസ്ബുക് വീഡിയോ: സൈബർ സെല്ലിന് പരാതിയുമായി ആശ ശരത്

Last Updated:

Asha Sarath files a complaint with Cyber Cell after the controversial Facebook video | ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്‌ക്ക്‌ വ്യക്തിപരമായി മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്

എവിടെ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചെയ്ത ഫേസ്ബുക് വീഡിയോയുടെ ഭാഗമായി ഉണ്ടായ വിവാദത്തെ തുടർന്ന് നടി ആശ ശരത് സൈബർ സെല്ലിന് പരാതി നൽകി. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്‌ക്ക്‌ വ്യക്തിപരമായി മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. വീഡിയോ വന്ന ശേഷം ആശക്കു നേരെ കനത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ഭർത്താവിനെ കാണ്മാനില്ല എന്ന തരത്തിലായിരുന്നു ആശ ശരത്തിന്റെ വീഡിയോ. ഇത് സിനിമയുടെ ഭാഗം ആണെന്ന് മനസ്സിലാക്കാതെ പലരും ഇവരുടെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയി എന്ന തരത്തിൽ എടുത്തതോടെയാണ് സ്ഥിതി വഷളായത്. വ്യാജപ്രചാരണം നടത്തിയെന്ന പേരിൽ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും വിഡിയോക്കെതിരെ പരാതി കൊടുത്തിരുന്നു.
ജെസി എന്ന കഥാപാത്രം ഭർത്താവ് സക്കറിയയെ കാണാതെ പോയ കാര്യമാണ് വിഡിയോയിൽ പറയുന്നത്. വീഡിയോ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാണെന്നും ഒരുതരത്തിലും നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കാൻ ഉദ്ദേശിച്ചല്ലെന്നും അണിയറക്കാർ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. മറ്റു സോഷ്യൽ മീഡിയകളിൽ ഇത് ദുരുപയോഗം ചെയ്യുന്നത് തീർത്തും ദൗർഭാഗ്യകരമെന്നും പോസ്റ്റ് പറയുന്നു. സീരിയൽ രംഗത്തെ പ്രശസ്ത സംവിധായകൻ കെ.കെ. രാജീവ് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫേസ്ബുക് വീഡിയോ: സൈബർ സെല്ലിന് പരാതിയുമായി ആശ ശരത്
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement