2022 ഓഗസ്റ്റിൽ അധികാരമേറ്റ 74 കാരനായ ജഗ്ദീപ് ധൻഖറിന് 2027 ഓഗസ്റ്റ് വരെ കാലാവധിയുണ്ടായിരുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ധൻഖറിന്റെ പെട്ടെന്നുള്ള രാജി.ചൊവ്വാഴ്ച രാവിലെ രാജ്യസഭയിൽ നടന്ന സമ്മേളനത്തിൽ ഹരിവൻഷാണ് അധ്യക്ഷത വഹിച്ചത്.
ജഗ്ദീപ് ധൻഖർ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചന്നാണ് വിവരം. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്ന് രാഷ്ട്പതിക്ക് സമർപ്പിച്ച കത്തിൽ ധൻഖർ പറയുന്നു. ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം എന്നാണ് ചട്ടം. ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് വോട്ടർമാരുടെ തിരഞ്ഞെടുപ്പ്. ഭരണഘടന അനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനത്ത് ഒഴിവുവന്നാൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും
advertisement