ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
കഴിഞ്ഞ ദിവസം ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. മൂന്നു പേരാണ് അന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പില്‍ 323 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചു. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
advertisement
Also Read: 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് നിശ്ചയിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.