നേരത്തെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി ഹനുമാൻഗഡിയിൽ പ്രാർത്ഥന നടത്തി. രാമജന്മഭൂമിയിൽ സാഷ്ടാംഗപ്രണാമം നടത്തിയശേഷം ഭൂമിപൂജയിൽ പങ്കെടുത്തു. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് മാത്രമാണ് മോദിക്കൊപ്പം ഇരിപ്പിടം ലഭിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ram Mandir bhumi pujan in Ayodhya LIVE Updates: 'രാമജന്മഭൂമിക്ക് ഇന്ന് സ്വാതന്ത്ര്യം ലഭിച്ചു; ജയ് ശ്രീറാം മുഴങ്ങട്ടെ': പ്രധാനമന്ത്രി