TRENDING:

ലോക്ക്ഡൗണിൽ മദ്യശാല അടച്ചു; എലികൾ കുടിച്ചു തീർത്തത് 12 കുപ്പി മദ്യം

Last Updated:

ലോക്ക്ഡൗണിനെ തുടർന്ന് ഏറെ നാളായി ഷോപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യാശാല തുറന്നപ്പോൾ കണ്ടത് കാലിയായ മദ്യകുപ്പികൾ. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുള്ള സർക്കാർ മദ്യശാലയിലാണ് മദ്യക്കുപ്പികൾ കാലിയായത്. പ്രതിയാകട്ടെ എലികളും.
Representative Image
Representative Image
advertisement

ഗൂഡല്ലൂരിലെ കടമ്പുഴയിലുള്ള മദ്യാശാലയാണ് (TASMAC) ആണ് തിങ്കളാഴ്ച്ച ജീവനക്കാരനെത്തി തുറന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഏറെ നാളായി ഷോപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. മദ്യാശാല തുറന്ന് പ്രാഥമിക പരിശോധന നടത്തിയപ്പോൾ 12 ക്വാർട്ടർ മദ്യകുപ്പികളുടെ അടപ്പ് തുറന്ന നിലയിൽ കണ്ടെത്തി.

മദ്യകുപ്പിയിൽ എലി കരണ്ട പാട് കണ്ടതോടെയാണ് മദ്യം കുടിച്ച് തീർത്തത് എലികളാണെന്ന് മനസ്സിലായത്. ഒരു തുള്ളിപോലും ബാക്കി വെക്കാതെ 12 കുപ്പിയിലേയും മദ്യം എലികൾ കുടിച്ചു തീർത്തിരുന്നു.

ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ടാസ്മാക് സൂപ്പർവൈസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് മദ്യാശാലയ്ക്കുള്ളിൽ എലി ശല്യമുള്ളതായി കണ്ടെത്തിയത്.

advertisement

10 വർഷം കൊണ്ട് ഒരു കാട്; 21 ഏക്കർ തരിശുഭൂമിയെ നിബിഡ വനമാക്കിയ മാറ്റിയ വ്യക്തിയെ പരിചയപ്പെടൂ

കഴിഞ്ഞ ഏതാനും വർഷങ്ങളായി കാട്ടുതീ കർണാടകയിലെ പച്ചപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ബന്ദിപൂർ ദേശീയ ഉദ്യാനം 15,000 ഏക്കർ കത്തി നശിച്ചത് അടക്കം 2019ൽ ഇത്തരം അഗ്നിബാധകൾ സംസ്ഥാനത്ത് വളരെ കൂടുതലായിരുന്നു. ബെലഗവി, ചാമരാജനഗർ, മൈസൂരു, കൊടഗ്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമോഗ എന്നിവയാണ് കർണാടകയിൽ കാട്ടു തീ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ ജില്ലകൾ.

advertisement

നിലത്തും കുറ്റിച്ചെടികളിലുമായാണ് തീ ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത്. അതിനാൽ, നിലത്തോട് പറ്റിച്ചേർന്നുള്ള സസ്യങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. വിവിധ ജില്ലകളിലെ വനം വകുപ്പുകൾക്ക് ഇത്തരം തീ പിടുത്തങ്ങളിൽ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ കൃത്യമായ കണക്കുകളില്ല.

You may also like:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; പ്രതി റിമാൻഡിൽ

മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കർണാടകയിലെ കാട്ടുതീ പ്രകൃതിദത്തമല്ലെന്നും പകരം മനുഷ്യർ തന്നെ തീ ഇട്ടതാണെന്നുമാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് നിബിഡ വനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് നിരവധി ആളുകൾ നിരവധി സംഭാവനകളും നൽകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് 21 ഏക്കർ തരിശുഭൂമിയെ 10 വർഷത്തിനുള്ളിൽ ഇടതൂർന്ന വനമാക്കി മാറ്റിയ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംരംഭകന്റെ കഥ.

advertisement

സാഗർ പ്രദേശത്ത് സ്ഥലം വാങ്ങിയ ഇദ്ദേഹം ഈ പ്രദേശത്തെ ഒരു വനമാക്കി മാറ്റുകയായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ അഖിലേഷ് ചിപ്ലിയുടെ സഹായത്തോടെയാണ് സംരംഭകൻ തരിശുനിലത്തെ വനഭൂമിയാക്കി മാറ്റിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാവിലത്തെ സൂര്യരശ്മികൾ എന്നർത്ഥം വരുന്ന ‘ഉഷാ കിരൺ’ എന്നാണ് വനത്തിന് പേരിട്ടിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ ചിപ്ലി വെളിപ്പെടുത്തി. ഈ സ്ഥലം ഒരു മരുഭൂമി പോലെ ആയിരുന്നുവെന്നും പത്തു വർഷത്തിനു ശേഷം പ്രദേശം ഇപ്പോൾ പ്രകൃതിദത്ത വനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക്ഡൗണിൽ മദ്യശാല അടച്ചു; എലികൾ കുടിച്ചു തീർത്തത് 12 കുപ്പി മദ്യം
Open in App
Home
Video
Impact Shorts
Web Stories