വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗം യാഗ്ദിരിലെത്തിയ കുമാരസ്വാമി 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.
Also read: രാജി വെക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ ശ്യാമള
യാത്രയിൽ മുഖ്യമന്ത്രിക്ക് ഗ്രാമങ്ങളിൽ പഞ്ചനക്ഷത്ര സൗകര്യമാണ് ഒരുക്കുന്നതെന്ന ആരോപണത്തെ തുടർന്നാണ് കുമാരസ്വാമി സ്കൂളിൽ ഉറങ്ങുന്ന ചിത്രം പുറത്തുവിട്ടത്. എന്ത് പഞ്ചനക്ഷത്ര സൗകര്യമാണ്? താൻ റോഡിൽ കിടന്നുറങ്ങാൻ പോലും തയാറാണ്- കുമാരസ്വാമി പറഞ്ഞു.
advertisement
ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ തനിക്ക് എങ്ങനെ ജോലി ചെയ്യാനാവുമെന്ന് പ്രതിപക്ഷത്തോട് ചോദിക്കുകയാണ്. ചെറിയ ശൗചാലയമാണ് അവിടെ നിർമിച്ചത്. തിരിച്ചുപോകുമ്പോൾ താൻ ഇതൊന്നും കൊണ്ടുപോകുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുമ്പെ അദ്ദേഹം തങ്ങുന്ന ലോഡ്ജിൽ ബാത്ത്റൂം വിപുലീകരിച്ചതിനെ സംബന്ധിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.