രാജി വെക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ ശ്യാമള

Last Updated:

രാജി സംബന്ധിച്ച് നേരത്തെ വന്ന വാർത്തകളൊക്കെ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു

കണ്ണൂർ: രാജി വെക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്യാമള ഇക്കാര്യം പറഞ്ഞത്. രാജിയും തുടർ നടപടിയും പാർട്ടി തീരുമാനിക്കുമെന്നും ശ്യാമള പറഞ്ഞു.
രാജി സംബന്ധിച്ച് നേരത്തെ വന്ന വാർത്തകളൊക്കെ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. അത്തരത്തിൽ ഒരു രാജി ആവശ്യം പാർട്ടി തന്‍റെ മുന്നിൽ വെച്ചിട്ടില്ല. ഇന്നു ചേർന്ന സി പി എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് ശ്യാമളയോട് രാജി ആവശ്യപ്പെട്ടെന്ന് ആയിരുന്നു വാർത്തകൾ.
എന്നാൽ, രാജി ആവശ്യം പാർട്ടി മുന്നിൽ വെച്ചിട്ടില്ലെന്നും ഇനി രാജി ആവശ്യപ്പെടുകയാണെങ്കിൽ ഉടൻ തന്നെ രാജി വെയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ വന്നിരിക്കുന്ന ആരോപണങ്ങളെന്നും എന്നാൽ, പാർട്ടിക്കുള്ളിലല്ല പുറത്താണ് ഗൂഢാലോചന നടക്കുന്നതെന്നും ശ്യാമള പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജി വെക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ ശ്യാമള
Next Article
advertisement
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
  • കെപിസിസി പുനഃസംഘടനയിൽ സഭയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

  • പുനഃസംഘടനയിൽ എല്ലാവർക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

View All
advertisement