ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട മാനുഷിക സഹായം നൽകുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ 67,000ൽ പരം ആളുകളാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടമായ വെടിനിർത്തലും ബന്ദി കരാറും അംഗീകരിച്ചതായി ഇസ്രയേലും ഹമാസും അറിയിച്ചിരുന്നു. കരാർ അംഗീകരിക്കാൻ വ്യാഴാഴ്ച തന്റെ സർക്കാരിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
advertisement
ഈ കരാർ പൂർണമായും നടപ്പിലാക്കുമ്പോൾ ഇരുപക്ഷത്തെ മുമ്പത്തേക്കാൾ കൂടുതൽ അടുപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമായിരിക്കും. ലോകത്തിലെ പ്രധാന സംഘർഷങ്ങളിൽ സമാധാനം കൊണ്ടുവരണമെന്ന് പ്രചാരണം നടത്തിയിരുന്ന ട്രംപിന് ഇത് അനുകൂലമാകും. ഗാസയിലും യുക്രൈനിൽ റഷ്യ നടത്തി വരുന്ന യുദ്ധത്തിലും ട്രംപ് ഇടപെടൽ നടത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിലെത്തിയതായി ഹമാസ് സ്ഥിരീകരിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എൻക്ലേവിൽ നിന്ന് ഇസ്രയേലിനെ പിൻവലിക്കുന്നതും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതും കരാറിൽ ഉൾപ്പെടുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഗാസയിലെ ഭൂരിഭാഗം പ്രദേശവും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസിന്റെ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇനിയും ബന്ദികളായി തുടരുന്ന 48 പേരിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.