‘പരിക്കേറ്റവർക്ക് റിലയൻസ് ഫൗണ്ടേഷൻ ദുരന്തനിവാരണ സംഘം 24 മണിക്കൂറും സഹായം നൽകുന്നുണ്ട്. ദുരന്തം ഉണ്ടാക്കിയ വേദന ഇല്ലാതാക്കാൻ ഞങ്ങൾക്കാവില്ല, പക്ഷേ ദുഃഖിതരായ കുടുംബങ്ങളെ അവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനും ഭാവിക്കായി തയ്യാറെടുക്കുന്നതിനും സഹായിക്കുന്നതിന് ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്’- നിത അംബാനി പറഞ്ഞു. ഈ നിർഭാഗ്യകരമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി 10 ഇന പരിപാടികൾ പ്രഖ്യാപിക്കുകയാണെന്നും അവർ പറഞ്ഞു പറഞ്ഞു. പ
1. ജിയോ-ബിപി നെറ്റ്‌വർക്ക് വഴി എമർജൻസി ആംബുലൻസുകൾക്ക് സൗജന്യ ഇന്ധനം ലഭ്യമാക്കും.
advertisement
2. അപകട ബാധിത കുടുംബങ്ങൾക്ക് അടുത്ത ആറ് മാസത്തേക്ക് ധാന്യപ്പൊടി, പഞ്ചസാര, പരിപ്പ്, അരി, ഉപ്പ്, പാചക എണ്ണ എന്നിവ ഉൾപ്പെടെയുള്ള സൗജന്യ റേഷൻ സാധനങ്ങൾ റിലയൻസ് സ്റ്റോറുകൾ വഴി നൽകും.
3. പരിക്കേറ്റവർക്ക് ഉടനടി സുഖം പ്രാപിക്കാൻ ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകും. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് വൈദ്യസഹായം ലഭ്യമാക്കും.
4. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് കൗൺസിലിംഗ് സേവനങ്ങൾ നൽകും. അവർക്ക് ധൈര്യം പകർന്നു നൽകാൻ സഹായിക്കുന്ന നടപടികൾ സ്വീകരിക്കും.
5. Jio, Reliance Retail എന്നിവ വഴി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ നൽകും
6. വികലാംഗർക്ക് വീൽചെയറുകളും കൃത്രിമ കൈകാലുകളും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകും.
7. പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകും.
8. കുടുംബത്തിന്റെ ഏക വരുമാനക്കാരനായ ഗൃഹനാഥനെ നഷ്ടപ്പെട്ട സ്ത്രീകൾക്ക്
മൈക്രോഫിനാൻസും പരിശീലന അവസരങ്ങളും നൽകും.
9. ദുരന്തബാധിത ഗ്രാമീണ കുടുംബങ്ങൾക്ക് ബദൽ ഉപജീവനത്തിനായി പശു, എരുമ, ആട്, കോഴി തുടങ്ങിയ കന്നുകാലികളെ നൽകും
10. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അവരുടെ ഉപജീവനമാർഗം പുനർനിർമ്മിക്കാൻ ഒരു വർഷത്തേക്ക് സൗജന്യ മൊബൈൽ കണക്റ്റിവിറ്റി നൽകും.
അപകടമുണ്ടായതു മുതൽ, ബാലസോറിലെ റിലയൻസ് ഫൗണ്ടേഷന്റെ സ്പെഷ്യലിസ്റ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, എമർജൻസി വിഭാഗം, കലക്ടറേറ്റ്, ബാലസോർ, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. റിലയൻസ് ഫൗണ്ടേഷൻ വോളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു, പരിക്കേറ്റവരെ എമർജൻസി വാഹനങ്ങളിലേക്ക് മാറ്റുന്നതിനും മാസ്കുകൾ, കയ്യുറകൾ, ഒആർഎസ്, ബെഡ്ഷീറ്റുകൾ, ലൈറ്റിംഗ്, മറ്റ് രക്ഷാപ്രവർത്തനങ്ങൾ എന്നിവ അപകടസ്ഥലത്ത് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സഹായിച്ചു.
ഏകദേശം 1,200 പേർക്ക് വേഗത്തിൽ ഭക്ഷണം തയ്യാറാക്കാൻ റിലയൻസ് ഫൗണ്ടേഷൻ പ്രദേശത്തെ യുവ സന്നദ്ധപ്രവർത്തകരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർക്കും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം നൽകി. ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഒരു ദശാബ്ദത്തിലേറെയായി, റിലയൻസ് ഫൗണ്ടേഷന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം പ്രകൃതി ദുരന്ത സംഭവങ്ങളിൽ രക്ഷാപ്രവർത്തകരായി പ്രവർത്തിക്കുന്നുണ്ട്. ദുരന്ത പ്രതികരണത്തിൽ യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. നേരത്തെ പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം, വരൾച്ച, കോവിഡ്-19 മഹാമാരി എന്നിവയ്‌ക്കിടയിലും സന്നദ്ധപ്രവർത്തനവുമായി റിലയൻസ് ഫൗണ്ടേഷന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം രംഗത്തുണ്ടായിരുന്നു. 48 ദുരന്ത സംഭവങ്ങളിൽ 21 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ലഭ്യമാക്കുന്നത് ഉൾപ്പടെ ബൃഹത് പ്രവർത്തനങ്ങൾ റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്.