TRENDING:

Reliance Foundation | ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്ന് റിലയൻസ് ഫൗണ്ടേഷൻ

Last Updated:

സംസ്ഥാന സർക്കാരിന്‍റെ ഏകോപനത്തോടെയാണ് റിലയൻസ് കോവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായ രാജ്യത്തിന് ആശ്വാസമേകാൻ റിലയൻസ് ഫൗണ്ടേഷൻ. ഗുജറാത്തിലെ ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്നാണ് നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആശുപത്രിയിൽ പൂർണമായും സൌജന്യ ചികിത്സയാണ് ലഭ്യമാക്കുക. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ ജാംനഗറിൽ ഓക്സിജൻ വിതരണം ഉൾപ്പടെ എല്ലാ സേവനങ്ങളും സൌജന്യമായി നൽകും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നേരിട്ടു എത്തിയാണ് കോവിഡ് കെയർ സെന്‍റർ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നത്.
advertisement

400 കിടക്കകളുള്ള ജാംനഗറിലെ സർക്കാർ ഡെന്തൽ കോളേജ് & ഹോസ്പിറ്റലിലാണ് സൌജന്യ ചികിത്സയുമായി റിലയൻസ് രംഗത്തെത്തുന്നത്. ഒരാഴ്ചയ്ക്കകം ഇതു തുടങ്ങും. പരിചരണത്തിന് റിലയൻസ് നേതൃത്വം നൽകും. അതിനുശേഷം 600 കിടക്കകൾ കോവിഡ് കെയർ സൗകര്യം കൂടി പ്രവർത്തനക്ഷമമാക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജാംനഗറിലെ മറ്റൊരു സ്ഥലത്തായിരിക്കും 600 പേരെ ചികിത്സിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നത്. ഈ ആശുപത്രികളിലേക്ക് ആവശ്യമുള്ള ജീവനക്കാർ, വൈദ്യസഹായം, ഉപകരണങ്ങൾ, മറ്റ് ഡിസ്പോസിബിൾ ഇനങ്ങൾ എന്നിവ റിലയൻസ് ലഭ്യമാക്കും.

മുകേഷ് അംബാനിക്കൊപ്പം ഭാര്യ നിത അംബാനിയും കുടുംബവും കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനത്തിൽ മുൻനിരയിലുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഏകോപനത്തോടെയാണ് റിലയൻസ് കോവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുക. ജാംനഗർ, ഖംബാലിയ, ദ്വാരക, പോർബന്ദർ, സൗരാഷ്ട്രയിലെ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിയുടെ പ്രയോജനം ലഭിക്കും.

advertisement

“ഇന്ത്യ രാജ്യമെന്ന നിലയിൽ കോവിഡിന്റെ രണ്ടാമത്തെ തരംഗത്തോട് പോരാടുന്നു, ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സമയത്തെ ഏറ്റവും നിർണായകമായ ആവശ്യങ്ങളിൽ ഒന്നാണ് അധിക ആരോഗ്യ സൌകര്യങ്ങൾ. റിലയൻസ് കോവിഡ് രോഗികൾക്കായി ഓക്സിജനുമായി 1000 കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ ഫൌണ്ടേഷൻ ആരംഭിക്കുന്നു.. 400 കിടക്കകളുടെ ആദ്യ ഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും, 600 കിടക്കകളുള്ള സെന്‍റർ തൊട്ടുപിന്നാലെ സജ്ജമാക്കും. ആശുപത്രി സൗജന്യവും ഗുണനിലവാരവുമുള്ള ചികിത്സ നൽകും. റിലയൻസ് ഫൗണ്ടേഷൻ

advertisement

രാജ്യത്തോ ഓരോ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്നു"- റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറഞ്ഞു.

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിന്‍റെ തുടക്കം മുതൽ ആശ്വാസനടപടികളുമായി റിലയൻസ് ഫൌണ്ടേഷനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഒപ്പമുണ്ട്. വിലയേറിയ ജീവൻ രക്ഷിക്കാൻ ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കും.നമുക്ക് ഒരുമിച്ച് കഴിയും, ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കും. "

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഗ്രൂപ്പ് പ്രസിഡന്റ് ധൻ‌രാജ് നാഥവാനി പറഞ്ഞു, “ഞങ്ങളുടെ

advertisement

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അശ്രാന്തമായി പ്രവർത്തിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രയാസകരമായ സമയങ്ങളിൽ സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സൌകര്യങ്ങൾ ഒരുക്കാനാണ് റിലയൻസ് മുന്നോട്ടു വരുന്നത്. റിലയൻസ് സിഎംഡി മുകേഷ് അംബാനി കോവിഡ് ബാധിതരായ രോഗികൾക്ക് ആശുപത്രി സൗകര്യം നൽകുന്നതിന് നിർദേശം മുന്നോട്ടുവെച്ചു. ഞങ്ങളുടെ ചെയർമാന്റെ നേതൃത്വത്തിൽ, റിലയൻസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ജാംനഗറിൽ രണ്ടു കോവിഡ് കെയർ സെന്‍ററുകളിലായി ആയിരം പേരെ ചികിത്സിക്കാനാകും”-ധൻ‌രാജ് നാഥവാനി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് താങ്ങായി റിലയൻസ് എല്ലായ്പ്പോഴും ഉണ്ടായിരുന്നു, കോവിഡ് 19 മഹാമാരി ഇന്ത്യയെ ബാധിച്ച കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങളെ സഹായിക്കാൻ റിലയൻസ് വിവിധ തലങ്ങളിൽ അശ്രാന്തമായി പ്രവർത്തിക്കുന്നു. ഗുജറാത്തിലും മറ്റ് ചില സംസ്ഥാനങ്ങളിലേക്കും റിലയൻസ് ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. 875 കോവിഡ് കിടക്കകൾ കൈകാര്യം ചെയ്യുന്ന മുംബൈ നഗരത്തിൽ റിലയൻസ് ഫൌണ്ടേഷൻ ഇതിനകം നൂറുകണക്കിന് പേർക്ക് സൗജന്യമായി ചികിത്സ നൽകുന്നു. ജാംനഗറിനും മുംബൈയ്ക്കും ഇടയിൽ കോവിഡ് പരിചരണത്തിനായി 1,875 കിടക്കകൾ സ്ഥാപിച്ച് വിപുലമായ പരിചരണം ഉറപ്പാക്കുകയാണ് ഇപ്പോൾ റിലയൻസ് ലക്ഷ്യമിടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
Reliance Foundation | ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്ന് റിലയൻസ് ഫൗണ്ടേഷൻ
Open in App
Home
Video
Impact Shorts
Web Stories