ടിക് ടോകിലെ ഡാൻസ് വീഡിയോകളിലൂടെയാണ് സിയ ശ്രദ്ധിക്കപ്പെടുന്നത്. അധികം വൈകാതെ തന്നെ വൻ ആരാധകവൃന്ദത്തെയും സൃഷ്ടിക്കാനായി. 1.5 മില്യൺ ഫോളോവേഴ്സാണ് ടിക് ടോക്കിൽ സിയയ്ക്കുള്ളത്. വ്യക്തിപരമായ കാരണങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്ന സംശയമാണ് മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇവരുടെ മാനേജർ അര്‍ജുൻ സരിൻ പറഞ്ഞത്.
മരിക്കുന്നതിന് തലേദിവസവും ഇയാൾ സിയയുമായി സംസാരിച്ചിരുന്നു. പുതിയ പ്രോജക്ടുകളെക്കുറിച്ചായിരുന്നു പറഞ്ഞത്. അപ്പോൾ സിയ തികച്ചും സാധരണമായി തന്നെയായിരുന്നു സംസാരിച്ചത്. സംശയിക്കത്തക്കതായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് അർജുൻ പറയുന്നത്.
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിയയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഡാൻസും പാട്ടും അഭിനയവുമൊക്കെയായി ടിക് ടോക്കിൽ നിറഞ്ഞു നിന്ന സിയയുടെ അകാല വിയോഗം ആരാധകർക്കും ഉൾക്കൊള്ളനായിട്ടില്ല., ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ സിയയെ പ്രേരിപ്പിച്ചതെന്താകുമെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)