കഴിഞ്ഞ ദിവസം സുനെരിബാഗിലെ വീടും പരിസരവും നോക്കാന്‍ പ്രിയങ്ക ഗാന്ധി ഇവിടേക്ക് എത്തുകയും ചെയ്തിരുന്നു. 20 വര്‍ഷത്തോളം രാഹുല്‍ കഴിഞ്ഞ തുഗ്ലക് ലൈനിലെ ബംഗ്ലാവ് നിലനിര്‍ത്താന്‍ ഇദ്ദേഹത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ചില 'വാസ്തു' പ്രശ്‌നങ്ങളുടെ പേരില്‍ ഈ ഓഫര്‍ അദ്ദേഹം നിരസിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് നല്‍കുന്ന തുല്യമായ വസതിയ്ക്ക് (ടൈപ്പ് 8 വസതി) രാഹുലിനും അര്‍ഹതയുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവായ എ നാരായണ സ്വാമിയാണ് സുനേരിബാഗിലെ ഈ ബംഗ്ലാവില്‍ മുമ്പ് താമസിച്ചിരുന്നത്. 2021 മുതല്‍ 2024 വരെയുള്ള കാലത്ത് സാമുഹിക നീതി വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയത്. അതോടെ തുഗ്ലക് ലൈനിലെ ബംഗ്ലാവില്‍ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി കേസില്‍ അദ്ദേഹത്തിന്റെ ശിക്ഷ സ്റ്റേ ചെയ്തതോടെ ഈ വസതി രാഹുലിന് വീണ്ടും അനുവദിക്കുകയും ചെയ്തു.
രാഹുലിന്റെ അമ്മയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ജനപഥിലെ 10-ാം നമ്പര്‍ വസതിയിലാണ് ഇപ്പോഴും താമസിക്കുന്നത്. 2020ല്‍ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ 35 ലോധി റോഡിലെ വസതിയില്‍ നിന്ന് ഒഴിയണമെന്ന് പ്രിയങ്ക ഗാന്ധിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 1997ലാണ് പ്രിയങ്കയ്ക്ക് ഈ വസതി അനുവദിച്ചത്.
2021ല്‍ ഗാന്ധി കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി ഒഴികെ മറ്റാര്‍ക്കും എസ്പിജി സുരക്ഷ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.