കുപ്‍വാരയിൽ പാക് ഭീകകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ; പാക് സൈനികനെ വധിച്ചു; ഒരു ഇന്ത്യൻ ജവാന് വീരമൃത്യു

Last Updated:

ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേറ്റു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയിൽ ഇന്ത്യൻ സൈന്യവും പാക് ഭീകകരുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ കാംകാരിയിലെ ഫോർവേഡ് പോസ്റ്റിന് നേരെയാണ് വെടിവയ്പ്പ് നടന്നതെന്ന് സൈന്യം അറിയിച്ചു. ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
ബോർഡർ ആക്ഷൻ ടീം (ബിഎടി) നടപടിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ ഒരു ബിഎടി സംഘം പ്രദേശത്തെ ഇന്ത്യൻ സൈനിക ബങ്കർ ആക്രമിച്ചു. പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയിലേക്ക് മാറ്റി, ചിലരെ വൈദ്യസഹായത്തിനായി എയർലിഫ്റ്റ് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാൻ സൈന്യത്തിലെ പ്രത്യേക സേനാംഗങ്ങളും ഭീകരരും ഉൾപ്പെടുന്നതാണ് ബോർഡർ ആക്ഷൻ ടീം.
മണിക്കൂറുകളോളം നീണ്ടുനിന്ന തീവ്രമായ ഏറ്റുമുട്ടലിനിടെ രണ്ട് നുഴഞ്ഞുകയറ്റക്കാർ പാക് അധീന കശ്മീരിലേക്ക് (പിഒകെ) തിരിച്ചെത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഭീകരരെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ സൈന്യത്തിൻ്റെ ഒന്നിലധികം സംഘങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് കുതിച്ചു. ഓപ്പറേഷൻ പുരോഗമിക്കുകയാണ്.
advertisement
ബുധനാഴ്ച രാവിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും, ഒരു ഭീകരൻ കൊല്ലപ്പെടുകയുമുണ്ടായി. ജമ്മു കശ്മീർ പോലീസുമായി ചേർന്ന് കുപ്‌വാരയിലെ കോവത്തിൽ സൈന്യം സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. ബുധനാഴ്ചയാണ് സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരു സൈനികന് പരിക്കേൽക്കുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ സൈനികൻ മരണത്തിന് കീഴടങ്ങി.
ചൊവ്വാഴ്ച ബട്ടാൽ സെക്ടറിൽ ഭീകരർ നടത്തിയ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, വെടിവയ്പിൽ പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു.
advertisement
Summary: On Saturday morning, an encounter between the Army and Pak terrorists in the Kupwara region of Jammu and Kashmir ended in the martyrdom of a soldier. A terrorist was killed in the  exchange of fire that took place on a forward post in Kamkari, Macchal Sector in Kupwara near the Line of Control (LoC)
മലയാളം വാർത്തകൾ/ വാർത്ത/India/
കുപ്‍വാരയിൽ പാക് ഭീകകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ; പാക് സൈനികനെ വധിച്ചു; ഒരു ഇന്ത്യൻ ജവാന് വീരമൃത്യു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement