TRENDING:

Republic Day 2024 | റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ച് അറിയേണ്ട 13 കാര്യങ്ങൾ

Last Updated:

ജനുവരി 26ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനുവരി 26ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ന്യൂഡൽഹിയിലെ കർത്തവ്യ പാഥിൽ (നേരത്തെ രാജ്പഥ് എന്നറിയപ്പെട്ടിരുന്നു) നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിവസത്തെ പ്രധാന ആകർഷണം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും സൈനിക ശക്തിയുടെയും ഗംഭീര പ്രകടനമായിരിക്കും റിപ്പബ്ലിക് ദിന പരേഡിൽ പ്രതിഫലിക്കുക.
advertisement

റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഇതാ..

1. രാഷ്ട്രപതി എത്തുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിക്കുക. രാഷ്ട്രപതിയുടെ അംഗരക്ഷകരായ കുതിരപ്പടയാളികൾ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാകയെ അഭിവാദ്യം ചെയ്തുകൊണ്ട് അന്നത്തെ പരിപാടി ആരംഭിക്കും.

2. 2024 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ തീം "ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്", "വികസിത് ഭാരത്" (വികസിത ഇന്ത്യ) എന്നിവയാണ്.

3. ഈ വർഷത്തെ പരേഡിൽ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങൾ പങ്കെടുക്കും. 144 പേര്‍ അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ ആയിരിക്കും അണിനിരക്കുക. ഇതിൽ 60 പേർ കരസേനയിൽ നിന്നും ബാക്കിയുള്ളവർ എയർഫോഴ്‌സ്, നേവി എന്നിവയിൽ നിന്നുള്ളവരുമായിരിക്കും.

advertisement

4. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി. കഴിഞ്ഞ വർഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി ആയിരുന്നു മുഖ്യാതിഥിയായി എത്തിയത്.

5. റിപ്പബ്ലിക് ദിന പരേഡിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 15 ഓളം ടാബ്ലോകളും തിരഞ്ഞെടുത്തിട്ടുണ്ട്.

6. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് ആണ് 1950 ജനുവരി 26 ന് ദേശീയ പതാക ഉയർത്തിയത്. അന്ന് രാജ്യം ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

advertisement

7. 1950-ൽ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ 100-ലധികം വിമാനങ്ങളും 3,000 ഇന്ത്യൻ സൈനികരും പങ്കെടുത്തുകൊണ്ടായിരുന്നു ആദ്യത്തെ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നത്.

8. റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു.

9. രാജ്പഥിൽ (ഇപ്പോഴത്തെ കർത്തവ്യ പഥ്) 1955ലാണ് ആദ്യ റിപ്പബ്ലിക് ദിന പരേഡ് നടത്തിയത്. പാകിസ്ഥാൻ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു മുഖ്യാതിഥി.

10. പരേഡിൽ പങ്കെടുക്കുന്നവർ റിപ്പബ്ലിക് ദിന പരേഡിനായി മുൻ വർഷത്തിലെ ജൂലൈ മാസം മുതൽ തന്നെ തയ്യാറെടുപ്പുകൾ നടത്തും. ഡിസംബറോടെ, റെജിമെന്റ് സെന്ററുകളിൽ മണിക്കൂറുകളോളമുള്ള പരിശീലനത്തിന് ശേഷമാണ് ഇവർ രാജ്പഥിൽ പരേഡിനെത്തുക.

advertisement

11. ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പിൽ ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയും പ്രദർശിപ്പിക്കും.

12. റിഹേഴ്സലിനിടെ പരേഡ് ഗ്രൂപ്പുകൾ 12 കിലോമീറ്റർ സഞ്ചരിക്കുമെങ്കിലും റിപ്പബ്ലിക് ദിനത്തിൽ 9 കിലോമീറ്റർ ദൂരം ആയിരിക്കും ഇവർ സഞ്ചരിക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

13. പരേഡിൽ പങ്കെടുക്കുന്ന ഓരോ സൈനികരും നാല് തലങ്ങളിലായുള്ള പരിശോധയിലൂടെ കടന്നു പോകും. വെടിയുണ്ടകളോ മറ്റ് ആയുധങ്ങളോ കൈവശമില്ലെന്ന് ഉറപ്പുവരുത്താൻ അവരുടെ ആയുധങ്ങൾ സമഗ്രമായ പരിശോധനയ്ക്കും വിധേയമാക്കും.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2024 | റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ച് അറിയേണ്ട 13 കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories