ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങളും എസ്-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തുവെന്നായിരുന്നു പാകിസ്ഥാന്റെ പ്രചാരണം. എന്നാൽ ഇന്ത്യയുടെ ഒരു റഫാൽ വിമാനത്തിന് പോലും ഈ നീക്കത്തിനിടെ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
റഫാൽ, സുഖോയ്-30 എംകെഐ, മിഗ്-29, ജാഗ്വാർ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ തുടങ്ങി 29 വിമാനങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ഇതിൽ 'വജ്രംഗ്' ഫോർമേഷനിൽ ആറ് റഫാൽ വിമാനങ്ങൾ അണിനിരന്നു. 'വിജയ്' ഫോർമേഷനിൽ ഒരു റഫാൽ വിമാനം മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ പറന്നുയർന്ന് 'വെർട്ടിക്കൽ ചാർലി' അഭ്യാസപ്രകടനം നടത്തിയത് കാണികളിൽ ആവേശം നിറച്ചു.
advertisement
എന്താണ് ഓപ്പറേഷൻ സിന്ദൂർ?
കഴിഞ്ഞ വർഷം പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പതോളം ഭീകരതാവളങ്ങൾക്ക് നേരെ ഇന്ത്യ കൃത്യതയാർന്ന ആക്രമണം നടത്തി. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തോയ്ബ തുടങ്ങിയ സംഘടനകളുടെ ക്യാമ്പുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.
പാകിസ്ഥാൻ ഇതിന് തിരിച്ചടി നൽകാൻ ശ്രമിച്ചതോടെ ഇന്ത്യ പോരാട്ടം ശക്തമാക്കി. മെയ് 9-10 രാത്രിയിൽ നൂർ ഖാൻ, സർഗോദ തുടങ്ങി പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
