അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ അർണബ് അടക്കമുള്ളവർക്കെതിരായ കേസ് വീണ്ടും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ALSO READ: അമ്പലത്തിൽ നിസ്കരിച്ചതിന് പകരമായി മസ്ജിദിൽ 'ഹനുമാൻ ചാലിസ'; നാല് യുവാക്കൾ അറസ്റ്റിൽ[NEWS]വിവാഹത്തിനായി മതപരിവർത്തനം; നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി
advertisement
[NEWS]ഓസ്ട്രിയയിലെ ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു ; ദുഃഖാചരണത്തിൽ രാജ്യം[NEWS]
ഇന്‍റീരിയർ ഡിസൈനറായ അന്‍വയ് നായ്ക് (53) 2018ലാണ് ആത്മഹത്യ ചെയ്തത്. അര്‍ണബ് ഗോസ്വാമിയടക്കം മൂന്ന് ആളുകളുടെ പേരാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഇവർ തനിക്ക് 5.4 കോടി രൂപ നൽകാനുണ്ടെന്നും എന്നാൽ പണം നൽകാൻ തയ്യാറാകുന്നില്ലെന്നുമായിരുന്നു കുറിപ്പ്. ഇതാണ് ഇത്തരമൊരു കടുംകയ്യെടുക്കാൻ കാരണമെന്നും നായിക് പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവി സ്റ്റുഡിയോയുടെ നിർമ്മാണ സമയത്തു നടന്ന സാമ്പത്തിക ഇടപാടാണിതെന്നാണ് സൂചന.
മകന്‍റെ മരണവിവരം അറിഞ്ഞ് ഇയാളുടെ അമ്മ കുമുദ് നായികും ജീവനൊടുക്കി. ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തിലായിരുന്നു അർണബിനെതിരെ കേസ്.