മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നതാണ് ഭേദഗതി ബില്‍. ലോക്‌സഭ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയിലാണ് രാജ്യസഭയും കടന്ന് രാഷ്ട്രപതി ഭവനിലെത്തിയത്.
രാജ്യസഭയില്‍ മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ പാര്‍ട്ടികളിലെ ഏഴു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. അണ്ണാ ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
Also Read 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
Also Read സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായി
advertisement
എട്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്കാണ് ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. നേരത്തെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ഒ.ബി.സിക്കും മാത്രമാണ് സംവരണമുണ്ടായിരുന്നത്.
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ ഭരണഘടനാ പ്രകാരമുള്ള സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്‍ന്നു.
