സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായി
Last Updated:
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ഏഴിനെതിരെ 165 വോട്ടുകൾക്കാണ് ബിൽ പാസായത്.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
കഴിഞ്ഞ ദിവസം ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. മൂന്നു പേരാണ് അന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പില്‍ 323 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചു. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
advertisement
Also Read: 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് നിശ്ചയിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2019 10:42 PM IST