TRENDING:

News18 SheShakti 2024: ലോക്സഭയിലെ വനിതാ സംവരണം സ്ത്രീകൾക്കായുള്ള വിപ്ലവകരമായ ചുവടുവയ്പ്പ്: ഉപരാഷ്ട്രപതി

Last Updated:

ശാക്തീകരണം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പ്രധാനമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീ ശാക്തീകരണത്തിനായിട്ടുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് ലോക്സഭയിലെ വനിതാ സംവരണമെന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. ആർജികാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിനെ കുറിച്ചും കേസ് കൈകാര്യം ചെയ്യുന്നതിലെ തുടർന്നുള്ള ഡോക്ടർമാരുടെ പ്രതിഷേധത്തെ കുറിച്ചും ജ​ഗദീപ് ധൻകർ സംസാരിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ന്യൂസ് 18 sheshakti പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജ​ഗദീപ് ധൻകർ.
advertisement

' നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും ഭരണനിർവഹണത്തിലും കൂടുതൽ സ്ത്രീകൾ ഉണ്ടാകും. സ്ത്രീ ശാക്തീകരണത്തിനായിട്ടുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് ലോക്സഭയിലെ വനിതാ സംവരണം. ശക്തി സ്ത്രീകളുടെ മനസിലാണ് ഉൾക്കൊള്ളുന്നത്.

ആർജികാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവം എന്തൊരു നാണക്കേടാണ്. ഇതിനെ തിരുത്തേണ്ടത് അത്യാവശ്യമാണ്. നീതി ഉറപ്പ് വരുത്തേണ്ടതാണ്.'- ജ​ഗദീപ് ധൻകർ പറഞ്ഞു.

'ജനാധിപത്യം എന്നാൽ ഒരു പാർട്ടി അധികാരത്തിൽ വരുന്നു എന്നല്ല. പരിണാമം ഉണ്ടാകണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമണങ്ങൾ കുറയണം. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകൾ മാറണം. ദുർബ്ബലരും വെല്ലുവിളി നേരിടുന്നവർക്കും കൈത്താങ്ങ് ആവശ്യമുള്ളവർക്കും വേണ്ടിയുള്ളതാണ് ജനാധിപത്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വേദങ്ങളിൽ, നമുക്ക് ഗാർഗി, മൈത്രി, വിശ്വംഭര, അപാല തുടങ്ങിയ സ്ത്രീകൾ ഉണ്ടായിരുന്നു, അവർ മഹാപണ്ഡിതരും രംഗത്തിൽ ആധിപത്യം പുലർത്തുന്നവരുമായിരുന്നു...സ്ത്രീകൾ പുരുഷന്മാരെ വളർത്തിയെടുത്തു... അവർ ഒരിക്കലും പ്രതീക്ഷ കൈവിടുന്നില്ല. സ്ത്രീയും പുരുഷനും തുല്യരായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ ഒരേ പീഠത്തിലായിരുന്നു, പക്ഷേ എവിടെയോ  വഴി തെറ്റി. ഭൂതകാല പ്രതാപം വീണ്ടെടുക്കാൻ ഞങ്ങൾ ആ വഴി കണ്ടെത്തുകയാണ്... ശാക്തീകരണം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പ്രധാനമാണ്.'- ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
News18 SheShakti 2024: ലോക്സഭയിലെ വനിതാ സംവരണം സ്ത്രീകൾക്കായുള്ള വിപ്ലവകരമായ ചുവടുവയ്പ്പ്: ഉപരാഷ്ട്രപതി
Open in App
Home
Video
Impact Shorts
Web Stories