പുലർച്ചെ നടക്കാനിറങ്ങിയ ബച്ചന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു വെടിയുതിര്‍ത്തതെന്നാണ് ദൃക്ലസാക്ഷികൾ പറയുന്നത്. ബച്ചനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആശിഷ് ശ്രീവാസ്തവയ്ക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുമ്പ് സമാജ് വാദി പാർട്ടി അംഗമായിരുന്ന രഞ്ജീത് അത് വിട്ടാണ് വിശ്വ ഹിന്ദു മഹാസഭ എന്ന സംഘടന ആരംഭിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
advertisement
വ്യക്തി ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്ന ബച്ചൻ ഭാര്യയുമായി അകന്ന് കഴിയുകയാണ്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നിലെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 02, 2020 12:42 PM IST
