അതേസമയം, ക്രിക്കറ്റ് താരത്തിന്റെ എംആർഐ പരിശോധനാഫലവും പുറത്തുവന്നു. തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും പുറത്തുവന്ന അവസാന മെഡിക്കൽ ബുള്ളറ്റിനിൽ ആശങ്കപ്പെടാനില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലും പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചത്. നെറ്റിയിൽ രണ്ട് മുറിവുകളും വലതുകാലിന്റെ ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ബിസിസിഐ അറിയിച്ചത്.
advertisement
ഇന്നലെ പുലർച്ചെയാണ് ഋഷഭ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഡൽഹിയിൽ നിന്നും റൂർക്കിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പന്തിന്റെ മെഴ്സിഡസ് ജിഎൽഇ പൂർണമായും കത്തിനശിച്ചു. കാറിന് തീപിടിച്ചതോടെ വിൻഡോ ഗ്ലാസ് തകർത്താണ് പന്ത് രക്ഷപ്പെട്ടത്.
അപകടം നടന്ന ഉടനെ അടുത്തുള്ള സക്ഷാം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷമാണ് ഡെറാഡൂണിവെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചിരുന്നു.