''ബിജെപിയില്‍ വരേണ്ടയാളല്ല താൻ എന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്. പാര്‍ട്ടിയും ഞാനെന്ന വ്യക്തിയും ശരിയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിലും പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളാണ് ഞാൻ. വിദ്യാര്‍ഥി നേതാവെന്ന നിലയിലാണ് ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. എന്നില്‍ നല്ലതായി നിങ്ങള്‍ എന്തൊക്കെ കാണുന്നുവോ അതെല്ലാം ആര്‍എസ്എസില്‍ നിന്ന് ഞാന്‍ സ്വായത്തമാക്കിയതാണ്'' അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞയാഴ്ച ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 20 പേരാണ് ഗഡ്കരിക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
തന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ നാഗ്പുരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകളും ബാനറുകളും ഉപയോഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് റാലികൾ നടത്തില്ലെന്നും നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യപിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ''ആരോടും യാതൊരു തരത്തിലുമുള്ള വിവേചനവും ഞാന്‍ കാണിക്കുന്നില്ലെന്ന് എന്റെ മണ്ഡലം സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. പ്രധാനമന്ത്രി പറയുന്നതിന് അനുസരിച്ചാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ആളുകളുമായി ബന്ധപ്പെടുന്നതില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്'',അദ്ദേഹം സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു.
''എന്റെ മണ്ഡലത്തിലുള്ളവര്‍ എനിയ്ക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്. ഓരോരുത്തരുടെയും അടുത്തു ചെന്നുള്ള പ്രചാരണത്തിലാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഞാന്‍ ഓരോ ആളുകളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ പ്രായമുള്ള ആളുകളുമായും ബന്ധം സ്ഥാപിക്കാനും എനിക്ക് കഴിയും,'' അദ്ദേഹം പറഞ്ഞു.