TRENDING:

Rising Bharat Summit 2024 Day: 'രാജ്യത്തെ ആദ്യ ബുള്ളെറ്റ് ട്രെയിൻ 2026 ൽ;' വൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Last Updated:

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വികസിത് ഭാരതത്തിനായി സര്‍ക്കാര്‍ അടിത്തറ പാകികഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ''റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം. മറ്റ് രാജ്യങ്ങളില്‍ 1980കളില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്,'' അശ്വിനി വൈഷ്ണവ് പറഞ്ഞു.
advertisement

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വികസിത് ഭാരതത്തിനായി സര്‍ക്കാര്‍ അടിത്തറ പാകികഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം 2016ലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് റെയില്‍വേയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് 19, 20 തീയതികളിലായാണ് സമ്മേളനം. ഉച്ചകോടിയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും.

advertisement

Also read-Rising Bharat Summit 2024: ഉച്ചകോടിയ്ക്ക് അരങ്ങൊരുങ്ങി; ആദ്യദിനം കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും അശ്വിനി വൈഷ്ണവും പങ്കെടുക്കും

രാഷ്ട്രീയം, കല, കോര്‍പ്പറേറ്റ് ലോകം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. അശ്വിനി വൈഷണവിനെ കൂടാതെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും സമ്മേളനത്തില്‍ പങ്കെടുക്കും. അയോധ്യയിലെ ഗ്രാന്‍ഡ് രാമക്ഷേത്രത്തിന്റെ ശില്പിയായ ആശിഷ് സോംപുര, രാംലല്ല വിഗ്രഹത്തിന്റെ ചരിത്രകാരനും ജ്വല്ലറി ഡിസൈനറുമായ യതീന്ദര്‍ മിശ്ര എന്നിവരും ആത്മീയതയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കിടും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'നയാ ഭാരത്, ഉഭര്‍ത്ത ഭാരത്' എന്ന വിഷയത്തില്‍ നടത്തുന്ന മുഖ്യ പ്രഭാഷണത്തിന് ശേഷം ഉച്ചകോടിയുടെ ആദ്യ ദിനം സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിവസം എസ് ജയശങ്കര്‍ ഇന്ത്യയുടെ വികസനം ചര്‍ച്ച ചെയ്യും. എബി ഡിവില്ലിയേഴ്‌സ്, ബ്രെറ്റ് ലീ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര തുടങ്ങിയ പ്രശസ്ത ക്രിക്കറ്റ് താരങ്ങളും പരിപാടിയിൽ പങ്കെടുക്കും. 'റൈസിംഗ് ഇന്ത്യ: ലീഡിംഗ് ഫോര്‍ ഗ്ലോബല്‍ ഗുഡ്' എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മുഖ്യ പ്രഭാഷണത്തോടെ ഉച്ചകോടി സമാപിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat Summit 2024 Day: 'രാജ്യത്തെ ആദ്യ ബുള്ളെറ്റ് ട്രെയിൻ 2026 ൽ;' വൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Open in App
Home
Video
Impact Shorts
Web Stories