ബിജെപി മുതിര്‍ന്ന അംഗം എൽ.കെ. അദ്വാനി, ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വാജ്പേയി തങ്ങളെ വിട്ടു പോയെന്ന് ഉൾക്കൊള്ളാൻ മനസ് ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് നാണയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചത്. രാഷ്ട്രീയരംഗത്തെ അതികായനായ അദ്ദേഹം എല്ലാ വിഭാഗം ആളുകളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ പോലും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. പ്രാസംഗികൻ എന്ന നിലയിലും അദ്ദേഹത്തിന് എതിരാളികളാരുമില്ല. രാജ്യത്തെ ഏറ്റവും മികച്ച പ്രഭാഷകൻമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
advertisement
Also Read-മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി
വാജ്പേയി രൂപം നൽകിയ പാർട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാർട്ടികളിലൊന്നായി വളർന്നു. അദ്ദേഹത്തിന്റെ മാർഗ്ഗദർശനം ലഭിച്ച കാര്യകർത്താക്കളുടെ തലമുറ ഭാഗ്യം ചെയ്തവരാണെന്നും മോദി അനുസ്മരിച്ചു.
35 ഗ്രാം ഭാരമുള്ള നാണയത്തിൽ വാജ്പേയിയുടെ ജനനവർഷമായ 1924 ഉം മരിച്ച വര്‍ഷമായ 2018 ഉം ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലുമായി അദ്ദേഹത്തിന്റെ പേരും നൽകിയിട്ടുണ്ട്.