മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി

Last Updated:
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് സംഘപരിവാർ മുഖപത്രം ജന്മഭൂമി. ഡിസംബർ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍.
ദൃക്സാക്ഷി എന്ന കാർട്ടൂൺ പംക്തിയിൽ 'വനിതാ മതിൽ: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്' എന്ന തലക്കെട്ടിൽ വന്ന കാർട്ടൂണിലാണ് വിവാദപരാമർശമുള്ളത്. 'തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം' എന്ന അടിക്കുറിപ്പ് നൽകിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർട്ടൂൺ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
advertisement
ഫേസ്ബുക്കിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന കമന്റുകളും പോസ്റ്റുകളും സോഷ്യൽമീഡിയയിൽ മുൻപും പ്രചരിച്ചിട്ടുണ്ടെങ്കിലും സംഘപരിവാർ മുഖപത്രത്തിൽ ഇത്തരമൊരു പരാമർശം വന്നതിന് എതിരെ സാഹിത്യ രംഗത്തെ പ്രമുഖരടക്കം പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്.
വിവാദത്തെ സംബന്ധിച്ച പ്രതികരണത്തിനായി 'ന്യൂസ്18 മലയാളം' ജന്മഭൂമി എഡിറ്ററുടെ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement