TRENDING:

ഒരു കോടിയിലേറെ വനിതകൾക്ക് 10,000 രൂപ; ജംഗിൾ രാജിനോടുള്ള പേടി; NDAക്ക് ബിഹാറിൽ വൻ വിജയം നേടിക്കൊടുത്ത 5 കാര്യങ്ങൾ

Last Updated:

എൻഡിഎയുടെ വിജയത്തിന് കാരണമായ ഒരു ഘടകം, എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നൽകിയതാണ്. വൈദ്യുതി ബില്ലായി ഒന്നും അടയ്‌ക്കേണ്ടി വരാത്ത ഗ്രാമങ്ങളിൽ ഇത് ഒരു വഴിത്തിരിവായി

advertisement
അമാൻ ശർമ
നിതീഷ് കുമാറും നരേന്ദ്ര മോദിയും (File pic/PTI)
നിതീഷ് കുമാറും നരേന്ദ്ര മോദിയും (File pic/PTI)
advertisement

‘ദസ് ഹസാരി ചുനാവ് ഹേ, ദൂസരി തരഫ് കാട്ടാ സർക്കാറാണ്’ (ഇത് ₹10,000ന്റെ തിരഞ്ഞെടുപ്പാണ്, മറുവശത്ത് നിയമം ലംഘിക്കുന്ന സർക്കാരാണ്) – പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നയിച്ച എൻഡിഎയ്ക്ക് തിരഞ്ഞെടുപ്പിൽ വിജയം നേടിക്കൊടുത്ത വാചകമാണിത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 1.3 കോടി വനിതകൾക്കുള്ള 10,000 രൂപാ പദ്ധതി, അദ്ദേഹത്തിന്റെ വനിതാ വോട്ടർ അടിത്തറ ഉറപ്പിക്കുകയും 71 ശതമാനത്തിലധികം റെക്കോർഡ് വനിതാ പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു. 'കാട്ട, ദൂനാലി, രംഗദാരി' (തോക്കുകളും നിയമലംഘനങ്ങളും) എന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ വാക്കുകളാണ്, ആർജെഡി തിരിച്ചെത്തിയാൽ ബിഹാറിൽ 'ജംഗിൾ രാജ്' (അരാജകത്വം) തിരികെ വരുമെന്ന് വോട്ടർമാരെ ഓർമ്മിപ്പിച്ചത്. മോദിയുടെ ബിഹാറിലെ ജനപ്രീതി ഈ സന്ദേശം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിച്ചു.

advertisement

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഈ രണ്ട് സന്ദേശങ്ങളും ഒരുമിച്ചു പ്രവർത്തിച്ച്, വോട്ടർമാരെ, പ്രത്യേകിച്ച് വനിതാ വോട്ടർമാരെ, എൻഡിഎയിൽ വിശ്വാസം നിലനിർത്താൻ പ്രേരിപ്പിച്ചു. 10,000 രൂപാ ഇതിനകം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതിനാൽ, തേജസ്വി യാദവ് താൻ വിജയിച്ചാൽ പ്രതിമാസം 2500 രൂപ നൽകുമെന്ന വാഗ്ദാനം വിശ്വസിക്കുന്നതിനുപകരം, സ്ത്രീകൾ നിതീഷ് കുമാറിലുള്ള തങ്ങളുടെ വിശ്വാസം ദൃഢപ്പെടുത്തി.

ഇതും വായിക്കുക: Bihar Election Results 2025 Live Updates: ആർജെഡി ശക്തികേന്ദ്രത്തിൽ തേജസ്വി യാദവ് പിന്നില്‍; NDA ലീഡ് 190 കടന്നു

advertisement

എൻഡിഎയുടെ വിജയത്തിന് കാരണമായ ഒരു ഘടകം, എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നൽകിയതാണ്. വൈദ്യുതി ബില്ലായി ഒന്നും അടയ്‌ക്കേണ്ടി വരാത്ത ഗ്രാമങ്ങളിൽ ഇത് ഒരു വഴിത്തിരിവായി. “ഞങ്ങളുടെ ഗ്രാമത്തിൽ എന്തിന്, എരുമ പോലും ഫാനിന്റെ കീഴിലാണ് ഉറങ്ങുന്നത്,” ഒരു ഗ്രാമീണൻ അഭിപ്രായപ്പെട്ടു.

1.2 കോടി മുതിർന്ന പൗരന്മാർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400ൽ നിന്ന് 1,100 ആയി നിതീഷ് കുമാർ വർധിപ്പിച്ചതാണ് മറ്റൊരു പ്രധാനഘടകം. ബിഹാറിലെ മുതിർന്ന പൗരന്മാർ ഇതിനെ തങ്ങളുടെ സമകാലികനായ നിതീഷ് കുമാറിൽ നിന്നുള്ള ഒരു വലിയ സമ്മാനമായി കണ്ടു, മുഖ്യമന്ത്രിയുടെ മാനസികനിലയെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളും അപ്രസക്തമായി. നിതീഷ് കുമാർ ജനങ്ങൾക്കിടയിൽ 'വിവേകമുള്ള, മുതിർന്ന നേതാവായി' വീണ്ടും പരിഗണിക്കപ്പെട്ടു.

advertisement

"ഒരു തോൽവിയോടെ നിതീഷ് കുമാറിനെ ഞങ്ങൾ വിരമിക്കാൻ അനുവദിക്കില്ല. ഞങ്ങൾ അദ്ദേഹത്തെ വിജയിപ്പിക്കും, അദ്ദേഹത്തിന് ഇഷ്ടമുള്ള സമയത്ത് വിരമിക്കൽ തിരഞ്ഞെടുക്കാൻ ഞങ്ങൾ അവസരം നൽകും," റോഹ്താസിലെ ഒരു കൂട്ടം ഗ്രാമീണർ പറഞ്ഞു.

എങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഫലപ്രദമായി പരിഹരിക്കാൻ കഴിയാത്ത തൊഴിലില്ലായ്മയുടെ പേരിൽ എൻഡിഎയോട് ജനങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു. നിതീഷിന്റെ ‌10,000 രൂപാ വനിതാ സഹായം, സൗജന്യ വൈദ്യുതി വിതരണം, വാർധക്യകാല പെൻഷൻ വർദ്ധന എന്നിവയെല്ലാം പ്രതിപക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന തൊഴിലില്ലായ്മ എന്ന തുറുപ്പുചീട്ടിനുള്ള മറുമരുന്നായി ചിലർ കണ്ടു.

advertisement

പക്ഷേ അവസാനം, തൊഴിലില്ലായ്മയുടെ പേരിൽ സർക്കാരിനെതിരായ വോട്ടുകൾ ആർജെഡിക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇടയിൽ ഭിന്നിച്ചുപോയതായി മനസിലാക്കാം. തൊഴിലില്ലായ്മയും കുടിയേറ്റ പ്രശ്നവും ഉയർത്തിക്കാട്ടി യുവാക്കൾക്കിടയിൽ ജനപ്രീതി നേടിയ പ്രശാന്ത് കിഷോറിന്റെ പാർട്ടിയാണ് മറ്റൊന്ന്.

മഹാസഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു വലിയ അബദ്ധം കാണിച്ചു – എൻഡിഎ ഭരണത്തിലെ 'നിയമലംഘനം' എന്ന വിഷയത്തിൽ നിന്ന് 'എസ്ഐആർ' (SIR) വിഷയത്തിലേക്ക് ശ്രദ്ധ മാറ്റിയതാണ് അത്. ജൂലൈയിൽ വ്യവസായിയായ ഗോപാൽ ഖേംകയെ പാറ്റ്നയുടെ ഹൃദയഭാഗത്ത് വെച്ച് കൊലപ്പെടുത്തിയത് ബിഹാറിനെ ഞെട്ടിച്ചു, എൻഡിഎ സർക്കാർ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

എന്നാൽ അതിനു പിന്നാലെ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, സംസ്ഥാനത്തുടനീളം 'വോട്ട് അധികാർ യാത്ര' നടത്തി മഹാസഖ്യത്തിന്റെ ശ്രദ്ധ 'എസ്ഐആർ' വിഷയത്തിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും 'എസ്ഐആർ' വിഷയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു, ഇവിഎം ബട്ടൺ അമർത്തേണ്ട സമയം വന്നപ്പോൾ 'വോട്ട് മോഷണം' വോട്ടർമാർക്കിടയിലെ സംസാരവിഷയം ആയിരുന്നില്ല.

പിന്നീട് ചിന്തിക്കുമ്പോൾ, എൻഡിഎ ഭരണകൂടത്തിന് കീഴിലുള്ള നിയമലംഘനമെന്ന വിഷയത്തിൽ നിന്ന് 'എസ്ഐആർ' വിഷയത്തിലേക്ക് ശ്രദ്ധ മാറ്റിയത് മഹാസഖ്യത്തിന് സംഭവിച്ച ഒരു വലിയ തന്ത്രപരമായ പിഴവായിരുന്നു.

ഈ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിനും ഒരു വലിയ നിമിഷമാണ്. 2020ലെ തിരഞ്ഞെടുപ്പിൽ 2005ന് ശേഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ പാർട്ടി, മത്സരിച്ച 115 സീറ്റുകളിൽ 43 എണ്ണം മാത്രമാണ് അന്ന് നേടിയത്. ഇത്തവണ, മത്സരിച്ച 101 സീറ്റുകളിൽ പകുതിയിലധികം സീറ്റുകളിൽ ജെഡിയുവിന് വിജയിക്കാൻ കഴിയുമെന്നാണ് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'25 സേ 30, ഫിർ നിതീഷ്' (2025 മുതൽ 2030 വരെ, വീണ്ടും നിതീഷ് കുമാർ) എന്ന അദ്ദേഹത്തിന്റെ പാർട്ടിയുടെ മുദ്രാവാക്യത്തിന് ശേഷം, കുമാറിന്റെ മെച്ചപ്പെട്ട പ്രകടനം ഒരു പ്രസ്താവനയാണ് – നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം യഥാർത്ഥത്തിൽ 'ബീഹാറിന്റെ ബാദ്ഷാ' ആണെന്നും ഇത് ഉറപ്പിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു കോടിയിലേറെ വനിതകൾക്ക് 10,000 രൂപ; ജംഗിൾ രാജിനോടുള്ള പേടി; NDAക്ക് ബിഹാറിൽ വൻ വിജയം നേടിക്കൊടുത്ത 5 കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories