'' തീവ്രവ്യക്തിവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കുടുംബം ഉണ്ടാകില്ല. എന്തിനാണ് വിവാഹം കഴിക്കുന്നത്, എന്തിനാണ് മറ്റൊരാളുടെ അടിമയായി കഴിയുന്നത് എന്ന ചിന്ത അവരിലുണ്ടാകും. സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ തീവ്രവ്യക്തിവാദത്തിലേക്ക് പോകുന്നത് ശരിയല്ല. സമൂഹം, പരിസ്ഥിതി, ദൈവം, രാജ്യം എന്നിവ കാരണമാണ് വ്യക്തികളുണ്ടാകുന്നത്. അതിനാല്‍ ഈ ഘടകങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു. തീവ്രവ്യക്തിവാദം കാരണം നമ്മുടെ ജനസംഖ്യ കുത്തനെ കുറയുകയാണ്,'' മോഹന്‍ ഭാഗവത് പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ജനസംഖ്യ വളര്‍ച്ചാനിരക്ക് കുറയുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ഭാഗവത് രംഗത്തെത്തി. ജനസംഖ്യാ വളര്‍ച്ചാനിരക്ക് 2.1ല്‍ താഴേക്ക് പോയാല്‍ സമൂഹം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ വളര്‍ച്ചാനിരക്ക് 3-ല്‍ നിന്ന് താഴേക്ക് പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ ആയ സ്വാമി ഗോവിന്ദ് ഗിരി മഹാരാജും സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. ഭിന്നിച്ചുപോകുന്നതിലൂടെ സമൂഹം നശിക്കുമെന്ന കാര്യം എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ ഹിന്ദു സേവ മഹോത്സവ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.