മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ബി എസ് യദ്യൂരപ്പ ശനിയാഴ്ച ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപാധികളോടെ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.
ആരോഗ്യ കാരണങ്ങളല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്നും പകരം മകന്‍ വിജേന്ദ്രയ്ക് പദവി നല്‍കണമെന്നും യദ്യൂരപ്പ നേതൃത്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ വാര്‍ത്തകള്‍ യദ്യൂരപ്പ തള്ളിക്കളഞ്ഞിരുന്നു.
സംസ്ഥാനത്തിന് കൂടൂതല്‍ വികസന പദ്ധതികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ അടക്കം കണ്ടതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം യെദിയൂരപ്പ ബി ജെ പി അധ്യക്ഷന്‍ ജെ.പി നദ്ദയേയും കണ്ടു. അടുത്ത തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായി യെദ്യൂരപ്പ നദ്ദയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോകള്‍ പങ്കുവച്ച് കൊണ്ട് പറഞ്ഞു.അതേസമയം കര്‍ണാടക ബി ജെ പിയില്‍ കലഹം രൂക്ഷമാണ്. യെദിയൂരപ്പയ്‌ക്കെതിരെ നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
advertisement
യെദ്യൂരപ്പയുടെ ഭരണം പരാജയമാണെന്നും മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി മകന്‍ വിജയേന്ദ്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ വിമര്‍ശനം.
ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അടക്കം കര്‍ണാടകയിലെത്തി നേരിട്ട് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അടക്കം അരുണ്‍ സിങ് നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.