രാജ്യത്ത് പ്രീ പ്രൈമറി തലത്തില്‍ സംസ്‌കൃതം നിര്‍ബന്ധിത വിഷയമാക്കുന്ന ആദ്യം സംസ്ഥാനമായിരിക്കും രാജസ്ഥാന്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഈ വര്‍ഷം ആദ്യം മന്ത്രിസഭയില്‍ സമര്‍പ്പിച്ചതായി രാജസ്ഥാനിലെ സംസ്‌കൃത വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ പ്രിയങ്ക ജോധാവത് അറിയിച്ചു. ഇതിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കുകയും പുസ്തകങ്ങള്‍ പുറത്തിറക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കി.
പദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ സംസ്‌കൃത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പ്രീ പ്രൈമറി സ്‌കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. നിലവില്‍ രാജസ്ഥാനിലെ സംസ്‌കൃത സ്‌കൂളുകളില്‍ പ്രീ പ്രൈമറി തലമില്ല. 757 പ്രീ പ്രൈമറി സംസ്‌കൃത സ്‌കൂളുകള്‍ക്കുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും തുടക്കം മുതല്‍ തന്നെ എല്ലാ സ്‌കൂളുകളിലും സംസ്‌കൃതം നിര്‍ബന്ധിത വിഷയമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
രാജസ്ഥാനിലെ 962 മഹാത്മാഗാന്ധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും (എംജിഇഎംഎസ്) 660 പിഎംശ്രീ സ്‌കൂളുകളിലും പ്രീപ്രൈമറി സൗകര്യം ലഭ്യമാണ്. അടുത്ത വര്‍ഷം ഇവിടങ്ങളിലും രണ്ടും മൂന്നും ഘട്ടങ്ങളിലായി സംസ്‌കൃതം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജസ്ഥാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗാണ് (ആര്‍എസ് സിഇആര്‍ടി) സംസ്‌കൃത പഠനത്തിനുള്ള മൂന്ന് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗും (എന്‍സിഇആര്‍ടി) സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്. വളരെ ലളിതമായ സംസ്‌കൃതത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കോമിക് പുസ്തകം പോലെയാണ് പുസ്തകങ്ങളുടെ രൂപകല്‍പ്പന.
പ്രീ പ്രൈമറിയിലെ മൂന്ന് ക്ലാസുകള്‍ക്കായുള്ള പുസ്തകങ്ങള്‍ വിദ്യര്‍ത്ഥികളെ വിഷയം പരിചയപ്പെടുത്താനും സംസ്‌കൃതത്തിന്റെ അടിസ്ഥാന പദാവലിയെയും വ്യാകരണത്തെയും കുറിച്ച് ഒരു ആശയം നല്‍കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒന്നാം ക്ലാസ് പ്രീപ്രൈമറിക്ക് സംസ്‌കൃതപ്രവേശ: ബാലവാടിക പ്രഥമ വാഗ്, രണ്ടാം ക്ലാസ് പ്രീപ്രൈമറിക്ക് സംസ്‌കൃതപ്രവേശ: ബാലവാടിക ദ്വിതീയ വാഗ്, മൂന്നാം ക്ലാസ് പ്രീപ്രൈമറിക്ക് സംസ്‌കൃതപ്രവേശ: ബാലവാടിക തൃതീയ വാഗ് എന്നിങ്ങനെയാണ് പുസ്തകങ്ങളുടെ പേരുകള്‍.
സംസ്ഥാനത്തെ ഒരു ഹിന്ദി മീഡിയം സ്‌കൂളുകളിലും പ്രീ പ്രൈമറി ക്ലാസുകള്‍ ഇല്ല. നിലവില്‍ സംസ്‌കൃത സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും സംസ്‌കൃതം നിര്‍ബന്ധമാണ്. അതേസമയം എംജിഇഎംഎസ് സ്‌കൂളുകളില്‍ 9 മുതല്‍ 12-ാം ക്ലാസ് ക്ലാസ് വരെയും ഹിന്ദി മീഡിയത്തിലും പിഎംശ്രീ സ്‌കൂളുകളിലും 6 മുതല്‍ 8-ാം ക്ലാസ് വരെയും ഓപ്ഷണല്‍ മൂന്നാം ഭാഷയായാണ് സംസ്‌കൃതം പഠിപ്പിക്കുന്നത്.
Summary: Schools in Rajasthan to make Sanskrit mandatory