'സർവകക്ഷി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു. ദേശതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്റെ ആവശ്യം വരുമ്പോൾ എനിക്ക് മാറിനില്‍ക്കാൻ കഴിയില്ല.'- ശശി തരൂർ കുറിച്ചു.
വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ തരൂർ നയിച്ചേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 പ്രതിനിധികൾ വിവിധ സംഘങ്ങളായി അടുത്ത ആഴ്ചയാണ് പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തിലുണ്ട്.
advertisement
ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്ക് ശശി തരൂരിന്‍റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, സയിദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍, ജയറാം രമേശ് എന്നിവരാണ് കോൺഗ്രസ് പുറത്തുവിട്ട പട്ടികയിലുളളത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നു.