TRENDING:

പണം മാത്രം മതിയെന്ന് ഭാര്യ; ഒരു കോടി നൽകാൻ ഭർത്താവിനോട് സുപ്രീംകോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും താൽപര്യമില്ലെന്നും നല്‍കിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. തര്‍ക്കങ്ങളെല്ലാം തീര്‍ക്കാന്‍ തയാറാണെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും തനിക്ക് പണം മാത്രം മതിയെന്നും വിവാഹവബന്ധവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ഭാര്യ പറഞ്ഞു. ഇതോടെ 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഒരു കോടി രൂപ ഭര്‍ത്താവ് നല്‍കണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
advertisement

ഫുട്‌ബോള്‍ കൊണ്ടൊരു പ്രവചനം; പിറക്കാനിരിക്കുന്നത് ആണ്‍കുട്ടി; വൈറലായി ഗ്രീസ്മാന്റെ വീഡിയോ

'പണം മാത്രം തിരികെ മതിയെന്ന് ഭാര്യ സമ്മതിക്കുന്നു. തർക്കങ്ങളെല്ലാം തീർക്കാൻ താൽപര്യമെന്നു ഭർത്താവും പറയുന്നു. .... ഈ സാഹചര്യത്തിൽ ഇവർ എന്തിനാണ് വഴക്കടിക്കുന്നതെന്ന് മനസിലാക്കാനാകുന്നില്ല' - കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ ഇനി പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഭർത്താവ് കോടതിയെ അറിയിച്ചു. പണം മാത്രമാണ് പ്രശ്‌നമെന്നുണ്ടെങ്കില്‍ മറ്റുകോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസും തീര്‍പ്പാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

advertisement

'നുമ്മ ഊണ്' വിവരങ്ങള്‍ ഇനി വെബ്സൈറ്റിലും

ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കുകയും പിന്നീട് തന്നോട് ക്രൂരമായി പെരുമാറുകയും ചെയ്തുവെന്ന് യുവതി കോടതിയെ അറിയിച്ചു. വിവാഹമോചന പത്രത്തില്‍ ബലംപ്രയോഗിച്ചാണ് ഒപ്പുവയ്പ്പിച്ചതെന്നും യുവതി പറഞ്ഞു. ഡല്‍ഹി, ഫരീദാബാദ് കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇരുവരും നല്‍കിയിട്ടുണ്ട്. 1.25 കോടിയാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഭർതൃപിതാവ് മരണപ്പെട്ടത് കണക്കിലെടുത്ത് ഒരു കോടി മതിയെന്ന് യുവതി സമ്മതിക്കുകയായിരുന്നു. പണം നൽകി കഴിഞ്ഞശേഷം ഇരവരും വിവോഹമോചനത്തിനായി അപേക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

advertisement

മീറ്റുവില്‍ സഹസാമാജികരെ ട്രോളി വി.ടി ബല്‍റാം

അമേരിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവിന് ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ രാജ്യം വിടാനാകൂ. 2000ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിനുശേഷം ഇരുവരും അമേരിക്കയിലായിരുന്നു. യുവതി അവിടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി, അവിടെ തന്നെ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പണം മാത്രം മതിയെന്ന് ഭാര്യ; ഒരു കോടി നൽകാൻ ഭർത്താവിനോട് സുപ്രീംകോടതി