മീറ്റുവില്‍ സഹസാമാജികരെ ട്രോളി വി.ടി ബല്‍റാം
Last Updated:
തിരുവനന്തപുരം: മുകേഷ് എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി സിനിമാ സാങ്കേതികപ്രവര്‍ത്തക രംഗത്തെത്തിയതിനു പിന്നാലെ സമാനമായ ആരോപണങ്ങളില്‍പ്പെട്ട ഇടതു സാമാജികരെ ട്രോളി വി.ടി ബല്‍റാം.
എ.എല്‍.എമാരായ പി.കെ ശശി, മുകേഷ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ നിയമസഭയില്‍ അടുത്തടുത്ത് ഇരിക്കുന്ന ചിത്രമാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പി.കെ ശശി പ്രസംഗിക്കുന്നതിനു പിന്നില്‍ മുകേഷും ശശീന്ദ്രനും ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
നേരത്തെ എ.കെ ശശീന്ദ്രന് ഹണിട്രാപ്പില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. അടുത്തിടെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ ആയ പി.കെ ശശിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തു. ഈ പരാതി ഇപ്പോഴും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് മീ റ്റൂ കാമ്പയിന്റെ ഭാഗമായി മുകേഷിനെതിരെ സിനിമാ പ്രവര്‍ത്തകയായ ടെസ് ജോസഫ് ആരോപണമുന്നയിച്ചതും.
advertisement
താങ്കളെ ട്രോളന്‍മാരുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നെന്നാണ് ചിലര്‍ ബല്‍റാമിന്റെ പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 4:34 PM IST


