ഫുട്‌ബോള്‍ കൊണ്ടൊരു പ്രവചനം; പിറക്കാനിരിക്കുന്നത് ആണ്‍കുട്ടി; വൈറലായി ഗ്രീസ്മാന്റെ വീഡിയോ
Last Updated:
മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനും ഭാര്യ എറിക്കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനായി തന്റെ ഫുട്‌ബോള്‍ കൊണ്ട് രസകരമായ പ്രവചനവും താരം നടത്തിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.
വീടിനു പുറത്ത് നീല നിറത്തിലും പിങ്ക് നിറത്തിലുമുള്ള ബലൂണുകള്‍ സജ്ജീകരിച്ച് ഫു്‌ബോള്‍ ഉപയോഗിച്ചായിരുന്നു താരം തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണെന്ന് പ്രവചിച്ചത്. നീല നിറം ആണ്‍കുഞ്ഞിനെയും പിങ്ക് നിറം പെണ്‍കുഞ്ഞിനെയുമായിരുന്നു സൂചിപ്പിക്കുന്നത്. രണ്ടു സൈഡിലും ഇരു നിറത്തിലുള്ള ബലൂണുകള്‍ ചോദ്യചിഹ്നമായി വയ്ക്കുകയും നടുവില്‍ പന്ത് കൊള്ളിക്കേണ്ട പോയിന്റും താഴെയൊരു ബോക്‌സും സജ്ജീകരിച്ചായിരുന്നു പ്രവചനം.
advertisement
ഗ്രീസ്മാന്റെ ലക്ഷ്യസ്ഥാനത്ത് കൊണ്ടപ്പോള്‍ നീലനിറത്തിലുള്ള ബലൂണുകള്‍ പുറത്ത് വരികയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫുട്‌ബോള്‍ കൊണ്ടൊരു പ്രവചനം; പിറക്കാനിരിക്കുന്നത് ആണ്‍കുട്ടി; വൈറലായി ഗ്രീസ്മാന്റെ വീഡിയോ


