2007
എ കെ ആന്റണി പ്രധിരോധ മന്ത്രി ആയിരിക്കെ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി യു പി എ സർക്കാർ ആഗോള ടെണ്ടർ വിളിച്ചു. ഇന്ത്യക്ക് യുദ്ധ വിമാനങ്ങൾ കുറവാണെന്ന വ്യോമസേനയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
2012
ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെണ്ടർ നൽകിയ ഫ്രഞ്ച് കമ്പനി ഡസോൾട്ടിന് കരാർ. 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ. 54,000 കോടി രൂപയ്ക്ക് 126 പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ധാരണ.
advertisement
2015
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ കരാരിൽ മാറ്റങ്ങൾ. വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി. എന്നാൽ, തുകയിൽ ആനുപാതികമായ കുറവ് വന്നില്ലെന്നു പരാതി. മാത്രമല്ല പുതിയ കരാറിൽ സാങ്കേതിക വിദ്യാ കൈമാറ്റവും ഉണ്ടായിരുന്നില്ല. ഇത് രാഷ്ട്രീയ വിവാദമായി.
2017
കരാറിൽ അഴിമതി ആരോപിച്ച് അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു.
2018
സുപ്രീംകോടതി ആവശ്യപ്രകാരം റാഫേൽ കരാർ തീരുമാനങ്ങളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കോടതിയിൽ നൽകി. ഇടപാടിനെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തി. പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് പ്രധാനമന്ത്രി പുതിയ കരാറുണ്ടാക്കിയതെന്ന് വാദത്തിനിടെ സുപ്രീംകോടതിയുടെ ചോദ്യം.
2018 ഡിസംബർ 14
കേസിൽ സുപ്രീംകോടതിയുടെ വിധ. റഫേൽ ഇടപാടിൽ അന്വേഷണമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വിധിച്ചു. ഇതു സംബന്ധിച്ച ഹർജിയും സുപ്രീംകോടതി തള്ളി. വിമാനങ്ങളുടെ നിലവാരത്തിൽ സംശയം ഇല്ലെന്ന് കോടതി പറഞ്ഞു. ദേശിയ സുരക്ഷയും രാജ്യതാല്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിയുടെ വിശദമായ പരിശോധന ആവശ്യമില്ലെന്നും ബെഞ്ച് വിധിച്ചു.